പെൻഷൻകാർക്ക്‌ സൗജന്യ ചികിത്സ ഏർപ്പെടുത്തണംഃ കരുണാകരൻ

സർക്കാരിനും ജനങ്ങൾക്കും വേണ്ടി പ്രവർത്തിച്ച്‌ ആരോഗ്യം നഷ്‌ടപ്പെടുത്തിയ പെൻഷൻകാർക്ക്‌ സൗജന്യ ചികിത്സ നല്‌കണമെന്ന്‌ കെ.കരുണാകരൻ ആവശ്യപ്പെട്ടു. ഇത്‌ സർക്കാരിന്റെ ഉത്തരവാദിത്തമാണ്‌. അൻപത്‌ വയസ്സ്‌ കഴിയുമ്പോഴാണ്‌ ജീവിതത്തിലെ പല പ്രധാനകാര്യങ്ങൾക്കും പണം വേണ്ടിവരുന്നത്‌. അതിനാൽ പെൻഷൻ പ്രായം ഉയർത്തണമെന്നും കരുണാകരൻ ആവശ്യപ്പെട്ടു.

മറുപുറംഃ വയസ്സായാൽ പിരിവട്ടു കയറുന്നവർക്കും സൗജന്യ ഊളമ്പാറ ചികിത്സയ്‌ക്കും വഴിയൊരുക്കണം. താനിരുന്നാൽ മാത്രമെ കസേര ഉറയ്‌ക്കൂ എന്ന്‌ പറഞ്ഞ്‌ ഒച്ചപ്പാട്‌ ഉണ്ടാക്കുന്നവർക്കും സൗജന്യമായി നൂറ്‌ ചൂരലിനടി നല്‌കാനും വകുപ്പുവേണം… മാത്രമല്ല താനും മക്കളും ചില്ലറ ഭൂതഗണങ്ങളുമാണ്‌ ഈ ലോകത്ത്‌ ബുദ്ധിമാന്മാർ എന്നു കരുതുന്നവർക്കും ചില സൗജന്യചികിത്സ നല്‌കണം…. ഇത്‌ നാട്ടുകാരുടെ ആവശ്യം.

Generated from archived content: news1_mar14.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here