തന്റെ സേവനം പാർലമെന്ററി രംഗത്ത് ആവശ്യമില്ലെങ്കിൽ വിരമിക്കാൻ തയ്യാറാണെന്ന് വി.എസ്.അച്യുതാനന്ദൻ സി.പി.എം പോളിറ്റ് ബ്യൂറോയെ അറിയിച്ചു. താൻ ഉയർത്തുന്ന പ്രശ്‌നങ്ങളെ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം പുലർത്തുന്ന നിഷേധാത്മക സമീപനത്തിൽ മനംമടുത്തും കേന്ദ്ര നേതൃത്വം കാട്ടുന്ന അനാവസ്ഥയിൽ പ്രതിഷേധിച്ചുമാണ് വി.എസ് ഇങ്ങനെ പ്രഖ്യാപിച്ചത്. സ്ഥാനാർത്ഥിയാകാൻ പി.ബി നിർദ്ദേശിച്ചുവെങ്കിലും വി.എസിനെതിരെ പിണറായി പക്ഷം ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്. ഇതോടെ വി.എസിന്റെ സ്ഥാനാർത്ഥിത്വം പരുങ്ങലിലായിരിക്കുകയാണ്.
മറുപുറംഃ ഇനി ഒറ്റവഴിയേയുളളൂ കരുണാകരനെയും കൂട്ടി കാശിക്കു പോകുക. “എന്നെ തല്ലണ്ടമ്മാവാ, പിണറായി പക്ഷം നേരെയാവില്ല” എന്നതാണ് കാര്യം. ഐസ്‌ക്രീം കേസ് പൊക്കിപ്പിടിച്ച് ന്യൂനപക്ഷത്തെ അകറ്റി എന്നതാണ് വി.എസിനെതിരെയുളള പ്രധാന ആരോപണം. ഇതുകേട്ടാൽ തോന്നും വോട്ടു കൂട്ടാൻ വേണ്ടി പാർട്ടിയിലെ ചിലർ മുസ്ലീം ലീഗുകാർക്ക് കൂട്ടിക്കൊടുപ്പ് നടത്തിക്കളയുമോ എന്ന്. സംഗതി വായപോയ വാക്കത്തിപോലെയാണ് വി.എസ് എന്നു തോന്നുമെങ്കിലും, ചിലർക്ക് തടയിടാൻ ഈ നേതാവിന്റെ നാക്ക് ധാരാളം. ഏതായാലും പണ്ട് സമരത്തിനാഹ്വാനം ചെയ്ത് കേരളത്തെ പോർക്കളമാക്കി സിങ്കപ്പൂർ യാത്ര ചെയ്ത ആളിനേക്കാളും മോശമല്ല വി.എസ്.
Generated from archived content: news1_mar13_06.html