ബി.ജെ.പി നേതാവിന്റെ പിറന്നാളാഘോഷംഃ സൗജന്യ സാരി വാങ്ങാനെത്തിയ 25 പേർ തിരക്കിൽപ്പെട്ട്‌ മരിച്ചു.

ലഖ്‌നൗഃ യു.പിയിലെ ബി.ജെ.പി നേതാവ്‌ ലാൽജി ടണ്ടന്റെ എഴുപതാം പിറന്നാളാഘോഷത്തിനോടനുബന്ധിച്ച്‌ നടത്തിയ സൗജന്യ സാരി വിതരണത്തിനിടയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട്‌ 25 പേർ മരിച്ചു. മരിച്ചവരിൽ ഭൂരിപക്ഷവും സ്‌ത്രീകളാണ്‌. സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവാണ്‌ ലാൽജി ടണ്ടൻ. ഈ ദുരന്തം രാഷ്‌ട്രീയവത്‌ക്കരിക്കരുതെന്ന്‌ ലഖ്‌നൗവിലെ സ്ഥാനാർത്ഥിയായ പ്രധാനമന്ത്രി എ.ബി.വാജ്‌പേയ്‌ മറ്റ്‌ രാഷ്‌ട്രീയകക്ഷികളോട്‌ അഭ്യർത്ഥിച്ചു. എന്നാൽ ഈ പരിപാടി മാതൃകാപെരിമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന്‌ വിവിധ രാഷ്‌ട്രീയകക്ഷികൾ ആരോപിച്ചിട്ടുണ്ട്‌.

മറുപുറംഃ- ഒരു സാരിക്കായി കൊതിയോടെ എത്തിയ ദരിദ്രനാരായണ ജനങ്ങളുടെ കണ്ണിലെ ‘തിളക്കം’ വോട്ടാക്കിമാറ്റാമെന്നായിരുന്നു ധാരണ. പ്രശ്‌നം രാഷ്‌ട്രീയവത്‌ക്കരിക്കരുതെന്ന്‌ പ്രധാനമന്ത്രിയുടെ അഭ്യർത്ഥന…നാട്ടിൽ സെൽഫോൺ വന്നതും, ടി.വിക്ക്‌ വിലകുറഞ്ഞതും, ആഡംബര സാധനങ്ങൾക്ക്‌ നികുതി കുറച്ചതും കാട്ടി ‘ഇന്ത്യ തിളങ്ങുന്നേയ്‌’ എന്ന്‌ പരസ്യം കൊടുത്ത്‌ ഞെളിഞ്ഞതല്ലേ….അത്‌ രാഷ്‌ട്രീയവത്‌ക്കരിക്കാമെങ്കിൽ ഇതുമാകാം…മരിച്ചവരുടെ ബന്ധുക്കൾക്ക്‌ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി വക ഒരുലക്ഷം വീതം…ബി.ജെ.പിക്ക്‌ വോട്ടുകൂട്ടാൻ വേണ്ടി നടത്തിയ തട്ടിപ്പിൽ മരിച്ചവർക്ക്‌ ജനങ്ങളുടെ നികുതിപ്പണം കൊടുക്കുന്നതിൽ എന്ത്‌ ധാർമികതയാണ്‌ ഉളളത്‌. അത്‌ ബി.ജെ.പിയുടെ ഖജനാവിൽ നിന്നാകട്ടെ. തിളക്കം കൂട്ടാൻ പരസ്യത്തിനും കെട്ടുപോയ മായാത്തിളക്ക പരിഹാരത്തിനും പണം ജനങ്ങളുടെ കീശയിൽനിന്ന്‌…ഇനിയും ദുരിതാശ്വാസം കൊടുക്കാം; ബെസ്‌റ്റ്‌ ബേക്കറിക്കേസിൽ പ്രതികളായവർക്ക്‌ കേസുനടത്താൻ…ഷെയിം….വാജ്‌പേയ്‌..ഷെയിം….

Generated from archived content: news1_mar13.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English