മാഫിയ സംരക്ഷകർ ഇടതു, വലതു മുന്നണികൾ ഃ ശ്രീധരൻപിളള

ഇടതു, വലതു മുന്നണികൾ ചേർന്നാണ്‌ കേരളത്തിൽ മാഫിയാസംഘങ്ങളെ സഹായിക്കുന്നതെന്ന്‌ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ പി.എസ്‌.ശ്രീധരൻപിളള പറഞ്ഞു. എൽ.ഡി.എഫും യു.ഡി.എഫും ചേർന്നു നടത്തുന്ന ചന്ദനക്കൊളള, റവന്യൂഭൂമി കൈയ്യേറ്റം എന്നിവയെക്കുറിച്ച്‌ അന്വേഷണം വേണമെന്നും ശ്രീധരൻപിളള ആവശ്യം ഉന്നയിച്ചു.

മറുപുറംഃ കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാരെ, ഒരവസരം തരൂ… ഞങ്ങൾക്ക്‌ മാഫിയകളെ സംരക്ഷിക്കാൻ… കേരളമെന്ന ഇട്ടാവട്ടത്തിലെ മാഫിയകളല്ല അങ്ങ്‌ ദില്ലിയിൽ. പെട്രോൾപമ്പ്‌, പാചകഗ്യാസ്‌, കാർഗിൽ ശവപ്പെട്ടി, ആയുധ ഇടപാട്‌ എന്നിങ്ങനെ പോകുന്നു നമ്മുടെ കാര്യങ്ങൾ…. പത്ത്‌ എം.എൽ.എമാരെ തരൂ; മാഫിയ എന്തെന്നു ഞങ്ങൾ കാണിച്ചു തരാം…അല്ലാതെ ചന്ദനം, മരംമുറി, റവന്യൂഭൂമി…. നാണമാവില്ലേ ഈ ഇടതു-വലതു മുന്നണിക്കാർക്ക്‌.

Generated from archived content: news1_mar12.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here