കോഴിക്കോട് നടന്ന ‘ഐ’ ഗ്രൂപ്പ് റാലിയിൽ കെ.മുരളീധരൻ തന്നെ ‘അലൂമിനിയം പട്ടേൽ’ എന്ന് വിളിച്ച് ആക്ഷേപിച്ചത് ഗൗരവത്തോടെ കാണുമെന്ന് കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി അംഗം അഹമ്മദ് പട്ടേൽ പറഞ്ഞു. തന്നെ ‘അലൂമിനിയം പട്ടേൽ’ എന്നു വിളിച്ചതിന്റെ പൊരുൾ എന്താണെന്ന് തനിക്ക് മനസ്സിലായില്ലെന്നും അഹമ്മദ് പട്ടേൽ പറഞ്ഞു.
മറുപുറംഃ അഹമ്മദ് പട്ടേൽ സാറെ, താങ്കളെ അലൂമിനിയം പട്ടേൽ എന്നു വിളിച്ച് മുരളീധരൻ അഭിനന്ദനങ്ങൾ കൊണ്ട് ആറാട്ട് നടത്തിയതല്ലേ…. നോക്കൂ ഇപ്പോൾ എങ്ങും മൺകലങ്ങളോ, ചെമ്പുകിടാരങ്ങളോ ഇല്ല…. എല്ലായിടത്തും അലൂമിനിയം മാത്രം. ലോകം കഞ്ഞിയും കറിയും വയ്‌ക്കുന്നതും അലൂമിനിയം പാത്രത്തിൽ. തൂണിലും തുരുമ്പിലും അലൂമിനിയം ഉണ്ടെന്നും പുതിയ കണ്ടെത്തലുണ്ട്. അതായത് ദൈവസമാനം, പക്ഷെ ഒരു ചവിട്ടുകിട്ടിയാൽ ചളുങ്ങിപ്പോകുമെന്ന് മാത്രം…. ഇതുതന്നെ പൊരുൾ.
Generated from archived content: news1_mar11.html
Click this button or press Ctrl+G to toggle between Malayalam and English