യോഗസ്ഥലത്തെ ആക്രമണംഃ ഒരു പ്രതി അറസ്‌റ്റിൽ

കെ.പി.സി.സി നിർവ്വാഹകസമിതി യോഗസ്ഥലത്തെ ആക്രമവുമായി ബന്ധപ്പെട്ട്‌ പോത്തൻകോട്‌ സ്വദേശി നിഖിൽ ബാബുവിനെ (24) പോലീസ്‌ അറസ്‌റ്റുചെയ്‌തു. ഈ അറസ്‌റ്റോടെ ചില നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി പോലീസ്‌ അറിയിച്ചു. ഒരു പോലീസ്‌ കോൺസ്‌റ്റബിളിനെ കൊലപ്പെടുത്താൻ ശ്രമിച്ചതുൾപ്പെടെ മറ്റ്‌ നാലു ക്രിമിനൽ കേസുകളിൽകൂടി പ്രതിയാണ്‌ നിഖിൽ. കഠിനകുളം മുൻപഞ്ചായത്ത്‌ പ്രസിഡന്റ്‌ എച്ച്‌.പി.ഷാജി പറഞ്ഞതനുസരിച്ചാണ്‌ താനിവിടെ എത്തിയതെന്നും, മുരളീധരന്റെ ആവശ്യപ്രകാരമാണിതെന്ന്‌ ഷാജി പറഞ്ഞെന്നും നിഖിൽ പോലീസിനോട്‌ വെളിപ്പെടുത്തി. ശരത്‌ചന്ദ്രപ്രസാദിനേയും രാജ്‌മോഹൻ ഉണ്ണിത്താനെയും വിരട്ടി ഓടിക്കലായിരുന്നു ലക്ഷ്യം. നല്ലൊരു തുക പ്രതിഫലം തരാമെന്നും ഷാജി വാഗ്‌ദാനം നല്‌കിയതായും നിഖിൽ മൊഴികൊടുത്തു.

മറുപുറംഃ- പിരിഞ്ഞുപോയവർക്ക്‌ പകരംവയ്‌ക്കാൻ ‘ഐ’ ഗ്രൂപ്പിന്‌ ഒരു ‘മാവീരനെ’ കിട്ടിയല്ലോ….എന്തായാലും കോൺഗ്രസ്‌ പുനഃസംഘടന തിരഞ്ഞെടുപ്പിൽ ഗ്രൂപ്പു വീതത്തിൽ ഇതിയാന്‌ ഒരു ജനറൽ സെക്രട്ടറി പദവിയെങ്കിലും നല്‌കണം. പണ്ട്‌ നാട്ടുരാജാക്കന്മാർ സ്വകാര്യസേന രൂപീകരിച്ചപോലെ ഈ കൊച്ചുമഹാന്റെ നേതൃത്വത്തിൽ ഒരു ഡിങ്കിരി പട്ടാളവും മുരളീധരന്‌ ഉണ്ടാക്കാം…

ഇനിയിപ്പോ ഇത്തരമൊരു ബോർഡുകൂടി പ്രതീക്ഷിക്കാം. “കോൺഗ്രസ്‌ യോഗം നടക്കുന്നുണ്ട്‌ ജനങ്ങളും വാഹനങ്ങളും സൂക്ഷിക്കുക, വളഞ്ഞ വഴിയിലൂടെ പോകുക”.

Generated from archived content: news1_june9.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here