മൂന്നാറിൽ സി.പി.ഐ.യുടെ ബദൽ ഒഴിപ്പിക്കൽ

മൂന്നാറിൽ നിന്നും ദൗത്യസംഘത്തെ പിൻവലിപ്പിക്കാനുള്ള സമ്മർദ്ദത്തിന്റെ ഭാഗമായി സി.പി.ഐ.യുടെ വനം, റവന്യൂ മന്ത്രിമാർ ഒഴിപ്പിക്കൽ രംഗത്ത്‌ സമാന്തരപ്രവർത്തനം തുടങ്ങി. വി.എസിനെ വെട്ടിവീഴ്‌ത്താൻ സി.പി.ഐ. നേതൃത്വം തങ്ങളുടെ മന്ത്രിമാർക്ക്‌ നിർദ്ദേശം നൽകിയതിനെ തുടർന്നാണ്‌ സമാന്തരനീക്കം. ഇതനുസരിച്ച്‌ കയ്യേറ്റക്കാരായ ടാറ്റായുടെ 3113 ഏക്കർ സ്ഥലം ഒഴിപ്പിക്കാൻ വനം മന്ത്രി ബിനോയ്‌ വിശ്വം ദൗത്യസംഘം അറിയാതെ നോട്ടീസ്‌ നൽകി.

മറുപുറം ഃ

കാത്തുസൂക്ഷിക്കുക റവന്യൂ, വനം എന്നീ കസ്തൂരിമാങ്ങകളെ കോട്ടിട്ട ആളും മീശ ഇല്ലാത്ത ആളും മീശയുള്ള ആളും അവരുടെ ആശാനും കൂടി കൊത്തികൊണ്ടുപോകുമ്പോൾ ഇത്തിരി വിഷമം ഉണ്ടാകും. പണ്ട്‌ ശ്രീരാമൻ സേതുബന്ധനം നടത്തിയപ്പോൾ ഒരു അണ്ണാൻ മണ്ണുകൊണ്ടുപോയി ഇട്ട കഥ കേട്ടിട്ടുണ്ട്‌. അതുപോലെയാണിത്‌ എന്ന്‌ കരുതിക്കോളാം… എല്ലാം കഴിയുമ്പോൾ അനുഗ്രഹസൂചകമായി മൂന്നു വരയും കിട്ടുമായിരിക്കും. ഏതായാലും ഇസ്മായിൽ വഴി രവീന്ദ്രൻ പട്ടയം കൊടുത്തയാളുകൾ തന്നെ വാളെടുത്ത്‌ തുള്ളുന്നത്‌ കാണാൻ നല്ല ചേലുണ്ട്‌.

Generated from archived content: news1_june8_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here