ജന്മി സമ്പ്രദായത്തെ നട കടത്തും ഃ ടി.ജി. രവി

ക്ഷേത്രങ്ങളിൽ നിലനിൽക്കുന്ന പഴയ ജന്മ-കുടിയാൻ രീതി ഇനി അനുവദിക്കില്ലെന്ന്‌ കൊച്ചി ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ ടി.ജി. രവി പറഞ്ഞു. ക്ഷേത്രങ്ങളുടെ സ്വത്തുക്കൾ അപഹരിച്ചവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അത്‌ ജീവനക്കാരെ പീഡിപ്പിക്കുന്നതായി കരുതരുതെന്നും രവി പറഞ്ഞു. ബോർഡ്‌ അംഗങ്ങൾക്ക്‌ പൂർണ്ണത്രയീശക്ഷേത്രം ജീവനക്കാരും ഭാരവാഹികളും നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറുപുറം ഃ

ജന്മി-കുടിയാൻ പ്രയോഗം കലക്കി. ദേവസ്വം മന്ത്രിയുടെ ലൈനിൽ തന്നെയാണല്ലോ ദേവസ്വം പ്രസിഡന്റും പോകു.ത്‌… അതുമാത്രമേ ആകാവൂ… വലിയ വലിയ കാര്യങ്ങളൊക്കെ പറയുമ്പോൾ ഭഗവാനു മുമ്പേ മന്ത്രി സുധാകരന്റെ അനുഗ്രഹം വാങ്ങണം. നമ്മളാണേൽ സിനിമയിൽ മാത്രമേ ബെല്ലും ബ്രേയ്‌ക്കുമില്ലാതെ വായിട്ടലച്ചിട്ടൊള്ളൂ… ജീവിതത്തിന്റെ കാര്യത്തിൽ അതൊക്കെ മന്ത്രി സുധാകരനു മാത്രമേ പറ്റൂ… അതുകൊണ്ട്‌ മലർന്നു കിടന്ന്‌ തുപ്പുന്ന അവസ്ഥ വരരുത്‌.

Generated from archived content: news1_june7_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here