കുഞ്ഞാലിക്കുട്ടിയുടെ ഉപദേശങ്ങൾ സ്വീകരിക്കാറുണ്ട്‌ ഃ മന്ത്രി ഇബ്രാഹിംകുഞ്ഞ്‌

മുൻ വ്യവസായവകുപ്പുമന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ഉപദേശം സ്വീകരിച്ചു കൊണ്ടു മാത്രമേ വ്യവസായവകുപ്പിൽ നിർണായക തീരുമാനങ്ങൾ എടുക്കാറുളളൂവെന്ന്‌ ഇപ്പോഴത്തെ വ്യവസായവകുപ്പുമന്ത്രി ഇബ്രാഹിംകുഞ്ഞ്‌ പറഞ്ഞു. ലീഗിന്റെ ജനറൽ സെക്രട്ടറി എന്ന നിലയിലാണ്‌ കുഞ്ഞാലിക്കുട്ടിയുടെ ഉപദേശം തേടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മറുപുറംഃ ഇങ്ങനെ നന്ദിയുളള ഒരു മന്ത്രിയെ ഈ ഭൂമിമലയാളത്തിൽ കാണുവാൻ കഴിയില്ല. ഏതാണ്ട്‌ ‘ചാടിക്കളിക്കടാ കുഞ്ഞിരാമാ…’ എന്ന പരിപാടി തന്നെ. ചില വ്യവസായങ്ങൾ തുടങ്ങാൻ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായം മാത്രമല്ല അനുഭവസമ്പത്തും ഉപയോഗിക്കണം… വല്ലവഴിക്കും മന്ത്രിക്കസേര പോയാൽ കയറിയിരിക്കാൻ ഇനി ജനറൽ സെക്രട്ടറി കസേരയൊന്നുമില്ല…. അതിലിപ്പോൾ ആശാൻ തന്നെയാണിരിക്കുന്നത്‌.

അഭിപ്രായം ചോദിക്കുന്നത്‌ രഹസ്യത്തിലായിരുന്നേൽ മതിയായിരുന്നു….. നാട്ടുകാരെ അറിയിച്ചതെന്തിന്‌, ഉപദേശകൻ കുഞ്ഞാലിക്കുട്ടിയായ സ്ഥിതിക്ക്‌.

Generated from archived content: news1_june7.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here