തോൽവി ന്യൂനപക്ഷ പ്രീണനം കാരണംഃ വെളളാപ്പളളി; എൽ.ഡി.എഫ്‌ വിജയത്തിനുപിന്നിൽ നാഷണൽ കോൺഗ്രസ്‌ ഃ കരുണാകരൻ

ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ വൻ പരാജയത്തിനു കാരണം ന്യൂനപക്ഷപ്രീണനമാണെന്ന്‌ വെളളാപ്പളളി നടേശൻ പറഞ്ഞു. ഉടലും തലയും വേർപ്പെട്ട സ്ഥിതിയിലാണ്‌ യു.ഡി.എഫ്‌ എന്നും വെളളാപ്പളളി അഭിപ്രായപ്പെട്ടു.

എന്നാൽ എൽ.ഡി.എഫിന്റെ ചരിത്രവിജയത്തിനു പിന്നിൽ നാഷണൽ കോൺഗ്രസ്‌ (ഇന്ദിര)യുടെ പങ്കുണ്ടെന്ന്‌ കെ.കരുണാകരൻ അവകാശപ്പെട്ടു.

മറുപുറംഃ ഇനിയും അവകാശങ്ങൾ പറഞ്ഞ്‌ പലരുമെത്തുമെങ്കിലും ഈ വിജയത്തിന്‌ എൽ.ഡി.എഫ്‌ സ്വീകരണം നൽകേണ്ടത്‌ ഉമ്മൻചാണ്ടിക്കും ആന്റണിക്കും വക്കത്തിനുമൊക്കെയാണ്‌. ഈ തലതെറിച്ച മക്കൾ നടത്തിയ പ്രകടനങ്ങൾ എന്നും ചരിത്രത്തിൽ നിലനില്‌ക്കും…. എൽ.ഡി.എഫിന്‌ പഠിക്കുവാനുളള ഒന്നാംപാഠം-നൂറ്റിനാല്പത്‌ സീറ്റു കിട്ടിയാലും ആക്രാന്തം കാട്ടാതെ വകതിരിവോടെ ഭരിക്കണം… ജനത്തിന്‌ ഇക്കാലത്ത്‌ കോൺഗ്രസും സി.പി.എമ്മും എന്ന വേർതിരിവൊന്നുമില്ല… തല്ലുകൊളളിത്തരം കാട്ടിയാൽ തിരണ്ടിവാലിനടി തന്നെ ശിക്ഷ. അത്‌ ആർക്കായാലും… ഇങ്ങനെ പ്രതികരിച്ച കൂത്തുപറമ്പിലേയും അഴീക്കോടിലേയും ജനങ്ങളെക്കുറിച്ച്‌ അഭിമാനം തോന്നുന്നു.

Generated from archived content: news1_june6.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here