നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മുസ്ലീംലീഗിൽ നടന്ന നേതൃമാറ്റത്തിൽ കുഞ്ഞാലിക്കുട്ടിന് ട്രഷറർ സ്ഥാനം ലഭിച്ചു. ഇ.അഹമ്മദാണ് ജനറൽ സെക്രട്ടറി. കുഞ്ഞാലിയടക്കമുളള പ്രമുഖർ പരാജയത്തിന്റെ പശ്ചാത്തലത്തിൽ രാജിവെച്ചിരുന്നു. രാജി വച്ച ഭാരവാഹികളെ ആരേയും വീണ്ടും ഭാരവാഹികളാക്കരുതെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പാടെ അവഗണിച്ചാണ് നേതൃത്വം കുഞ്ഞാലിക്കുട്ടിയടക്കമുളളവരെ വീണ്ടും ഭാരവാഹികളാക്കിയിരിക്കുന്നത്.
മറുപുറംഃ പാണക്കാട്ടുനിന്നും ദുർഭൂതങ്ങളെ ഉത്‌മൂലനം ചെയ്യാൻ ഇത്തവണയും ലീഗിലെ മന്ത്രവാദികൾക്ക് കഴിഞ്ഞില്ല. ഇനിയും എത്ര ആവാഹനങ്ങളും ഉച്ചാടനങ്ങളും നടത്തേണ്ടിവരുമോ ആവോ ഈ സാധനമൊന്നു നന്നായി കാണാൻ. ഉറുക്കും നൂലും കൊണ്ട് ഒതുക്കുവാൻ പറ്റാത്ത ബാധകളാണ് നേതൃത്വത്തിലെ ചിലരെന്ന് ലീഗുകാർ ഇനിയെങ്കിലും മനസ്സിലാക്കണം.
Generated from archived content: news1_june5_06.html
Click this button or press Ctrl+G to toggle between Malayalam and English