രണ്ടുകോടി – ബോണ്ടല്ലെന്ന്‌ ജയരാജന്റെ തിരുത്തൽ

ലോട്ടറി രാജാവിൽ നിന്ന്‌ സി.പി.എം മുഖപത്രമായ ദേശാഭിമാനി രണ്ടുകോടി രൂപ വികസനബോണ്ടായി വാങ്ങിയെന്ന നിലപാടിൽ നിന്നും സി.പി.എം കേന്ദ്രകമ്മറ്റിയംഗവും ദേശാഭിമാനി ജനറൽ മാനേജരുമായ ഇ.പി ജയരാജൻ പിന്മാറി. പണം വാങ്ങിയത്‌ ബോണ്ടായി കിട്ടില്ലെന്നും അത്‌ പരസ്യത്തിന്റെ അഡ്വാൻസാണെന്നും ജയരാജൻ വിശദീകരിച്ചു. തലേ ദിവസം പുറത്തിറക്കിയ ഔദ്യോഗിക വിശദീകരണത്തിൽ പണം ബോണ്ടായാണ്‌ സ്വീകരിച്ചതെന്ന്‌ വ്യക്തമാക്കിയിരുന്നു. പണം ബോണ്ടായി സ്വീകരിക്കുകയാണെങ്കിൽ അതിനുമുമ്പ്‌ റിസർവ്‌ ബാങ്ക്‌ ചട്ടം പാലിച്ചിരിക്കണം. നിയമനടപടികൾ പേടിച്ചായിരിക്കണം ജയരാജന്റെ ഈ തിരുത്തൽ എന്നു കരുതുന്നു.

മറുപുറം ഃ ‘അത്‌ മന്ദാരപ്പൂവല്ല’ എന്ന പോലെ ‘അത്‌ ബോണ്ടല്ല വെറും ബോണ്ടയായിരുന്നു’ എന്നാവും അടുത്ത ഡയലോഗ്‌. അതിനുള്ളിൽ പുഴുങ്ങിയ ഉരുളക്കിഴങ്ങുണ്ടെന്നും അതുമൂലം ഗ്യാസ്‌ട്രബിൾ വരാൻ സാധ്യതയുണ്ടെന്നും വിശദീകരിച്ചാൽ സംഗതി എളുപ്പമായി. ‘രണ്ടു’രൂപയ്‌ക്ക്‌ ഒരെണ്ണം കിട്ടുമെന്നും കാച്ചിക്കൊള്ളൂ… ബോണ്ടായാലും പരസ്യക്കാശായാലും പരമനാറികളിൽ നിന്നു വാങ്ങുമ്പോൾ ആ പണവും നാറിയതായിരിക്കും. അഹിന്ദുക്കളുടെ പണത്തിനും അവരുണ്ടാക്കുന്ന പൂവിനും ഗുരുവായൂർ ക്ഷേത്രത്തിൽ കയറാമെങ്കിൽ അഹിന്ദുക്കൾക്കും കയറിക്കൂടെ എന്നു ചോദിച്ച ഡി.വൈ.എഫ്‌.ഐ. സത്യാഗ്രഹികൾ എവിടെ. അങ്ങിനെയെങ്കിൽ ലോട്ടറി മാർട്ടിനും കൊടുക്ക്‌ ഒരു പാർട്ടി മെമ്പർഷിപ്പ്‌.

Generated from archived content: news1_june30_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English