പിള്ളയുടെ കാർ തടഞ്ഞു; യാത്ര ബസിലാക്കി

ഏറെക്കാലം ഗതാഗതവകുപ്പു ഭരിച്ച ആർ. ബാലകൃഷ്ണപിള്ളയെ മോട്ടോർ വാഹന ഉദ്യോഗസ്ഥർ വാഹന പരിശോധനയ്‌ക്ക്‌ തടഞ്ഞു. താൻ ആരാണെന്നു പിള്ള പറഞ്ഞിട്ടും ഉദ്യോഗസ്ഥർ പിന്മാറിയില്ല. ഇതിൽ ക്ഷുഭിതനായി പിള്ള കെ.എസ്‌.ആർ.ടി.സി ബസിൽ തിരുവനന്തപുരത്തേയ്‌ക്ക്‌ യാത്ര തുടർന്നു. സംഭവമറിഞ്ഞ്‌ ഉയർന്ന പോലീസ്‌ ഉദ്യോഗസ്ഥർ വാഹനം തടഞ്ഞ മോട്ടോർ വാഹന ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ചു ശാസിച്ചു.

മറുപുറം ഃ “മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കയറ്റുന്നതും ഭവാൻ…” പണ്ട്‌ ‘ആനപ്പുറത്തു കയറിയതിന്റെ തഴമ്പ്‌ ഇപ്പോഴും ഉണ്ടോ എന്ന്‌ തപ്പിനോക്കാൻ മോട്ടോർ വാഹനവകുപ്പിലെ പുതിയ പിള്ളേർക്കൊന്നും നേരമുണ്ടാവില്ല പിള്ളേ. പണ്ട്‌ ജയിലിൽ നിന്നും ഇറങ്ങിയപ്പോൾപോലും ആനയും അമ്പാരിയും പിന്നെ പടവാളുമൊക്കെയായി എന്തൊരു സ്വീകരണമായിരുന്നു. ങാ… സാരമില്ല റോഡിൽ ഇറങ്ങി കെ.എസ്‌.ആർ.ടി.സി ബസിനു നേരെ കൈകാണിച്ചച്ചോൾ അതെങ്കിലും നിർത്തി തന്നില്ലേ.. അത്രയും ആശ്വാസം. നാളെ അതും ഇല്ലാതായാൽ..?

Generated from archived content: news1_june29_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here