സംവരണം ക്ഷേത്രവിശ്വാസത്തിന്‌ സർവ്വനാശം വരുത്തുംഃ പണിക്കർ

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ നിയമനങ്ങളിൽ സാമുദായിക സംവരണം ഏർപ്പെടുത്തിയ നടപടി ക്ഷേത്രങ്ങളുടെ നടത്തിപ്പിനും വിശ്വാസത്തിനും സർവ്വനാശം വരുത്തുമെന്ന്‌ എൻ.എസ്‌.എസ്‌ ജനറൽ സെക്രട്ടറി പി.കെ.നാരായണപ്പണിക്കർ.

നിലനിന്നു പോരുന്ന ക്ഷേത്രവിശ്വാസത്തെയും ആചാരനുഷ്‌ഠാനങ്ങളെയും നിലനിർത്തുവാൻ എൻ.എസ്‌.എസ്‌ നിയമനടപടിക്ക്‌ തയ്യാറാകുമെന്നും പണിക്കർ പറഞ്ഞു.

മറുപുറംഃ സബാഷ്‌ പണിക്കർ, സബാഷ്‌… അല്ലേലും കുറെ നവോത്ഥാനക്കാരും പുരോഗമനക്കാരും ചേർന്ന്‌ നമ്മുടെ ക്ഷേത്രപാരമ്പര്യത്തെ ആകെ മുടിച്ചിരിക്കുകയാണ്‌. പറയനും പുലയനുമൊക്കെ ഗുരുവായൂരമ്പലത്തിലും വൈക്കം ക്ഷേത്രത്തിലും കയറിയിറങ്ങി നിരങ്ങുകയല്ലേ; എല്ലാത്തിനേയും അടിച്ചിറക്കി, പുണ്യാഹം തളിച്ച്‌ ശുദ്ധിയാക്കിയാലേ മുകളിലോട്ടു പോയ ദൈവങ്ങൾ തിരിച്ച്‌ വിഗ്രഹങ്ങളിൽ കയറിയിരിക്കൂ…

എല്ലാവരും സമന്മാരാകുമ്പോഴും ചിലർ കൂടുതൽ സമന്മാരാകുന്നുവെന്ന വലിയ സത്യമാണ്‌ പണിക്കർ കാണിച്ചുതരുന്നത്‌. പഴയ വിശ്വാസങ്ങൾ എല്ലാം തിരിച്ചുവരണം…. നമ്പൂര്യാരുടെ പഴയ ഒളിസേവയും തിരിച്ചുകൊണ്ടുവരാൻ നിയമനടപടി സ്വീ​‍്‌കരിക്കണം എന്നുകൂടി അഭ്യർത്ഥിക്കുന്നു.

Generated from archived content: news1_june29_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here