തൃശൂർ തേക്കിൻകാട് മൈതാനിയിൽ കലാനിലയത്തിന്റെ ‘രക്തരക്ഷസ്സ്’ നാടകം അവതരിപ്പിക്കാൻ കോർപ്പറേഷൻ നല്‌കിയ അനുമതി മേയർ പിൻവലിച്ചു. ഇതോടെ ലക്ഷങ്ങൾ മുതൽ മുടക്കി സജ്ജീകരണങ്ങൾ പൂർത്തിയാക്കിയ കലാനിലയം വെട്ടിലായിരിക്കുകയാണ്. തൃശൂർ മേയറുടെ നടപടിയെ ഒട്ടേറെ സംഘടനകൾ അപലപിച്ചിട്ടുണ്ട്.
മറുപുറംഃ- രക്തരക്ഷസ്സ് തേക്കിൻകാട് മൈതാനിയിൽ കിടന്ന് വിലസുമ്പോൾ വടക്കുന്നാഥൻ എണീറ്റ് ഓടിക്കളയുമോ എന്നു കരുതിയാകണം മേയർ നാടകം തടഞ്ഞത്. പിന്നീടു വരുന്ന കടമറ്റത്ത് കത്തനാരാകട്ടെ തൃശൂർ നഗരത്തിലെ ഭൂതപ്രേതപിശാചുകൾ കൂടിയ ഉദ്യോഗസ്ഥ പ്രഭുക്കളെ ആണിയടിച്ച് നിലയ്‌ക്കുനിർത്തുമോ എന്ന ഭയവും കാണുമായിരിക്കും.
തേക്കിൻകാട്ടിൽ നാടകം നടത്തിയാൽ വടക്കുന്നാഥന്റെ മേൽവിലാസം മാഞ്ഞുപോകില്ല മേയറേ, പിന്നെ നാടകത്തെ എതിർക്കുന്ന ഭക്തജന സന്തോഷദായിനി പാർട്ടിക്കാരായ ബി.ജെ.പിക്കാർ ഇനി മുതൽ മൈതാനത്ത് നടത്തുന്ന ചില മനുഷ്യദൈവങ്ങളുടെ കച്ചവടപ്രസംഗത്തിനെയും വാശിയോടെ വിമർശിക്കണം കേട്ടോ…
Generated from archived content: news1_june29.html