ദേവസ്വം ബോർഡ്‌ സംവരണം മറ്റൊരു ക്ഷേത്രപ്രവേശന വിളംബരംഃ വെളളാപ്പളളി

തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ നിയമനത്തിൽ സാമുദായിക സംവരണം ഏർപ്പെടുത്തികൊണ്ടുളള സർക്കാർ വിജ്ഞാപനം മറ്റൊരു ക്ഷേത്രപ്രവേശന വിളംബരമാണെന്ന്‌ എസ്‌.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ അഭിപ്രായപ്പെട്ടു. ഇടതുപക്ഷ സർക്കാരിന്റെ ആദ്യനാളുകളിൽ തന്നെ നടത്തിയ ഈ സൽക്കർമ്മം പട്ടിക-ജാതി-പിന്നോക്ക സമുദായങ്ങൾ ദീർഘകാലമായി നടത്തിവന്നിരുന്ന പ്രക്ഷോഭങ്ങൾക്കുളള അംഗീകാരം കൂടിയാണെന്നും വെളളാപ്പളളി പറഞ്ഞു.

മറുപുറംഃ ഇടതുമുന്നണി ചെയ്‌തത്‌ ഗംഭീരൻ പരിപാടി തന്നെ. എങ്കിലും നടേശൻ മുതലാളി, ഈ സംവരണ പരിപാടി നമ്മുടെ യോഗവും എസ്‌.എൻ.ട്രസ്‌റ്റും നടത്തുന്ന സ്ഥാപനങ്ങളിലും ആയാലോ..? ഒപ്പം സകല എയ്‌ഡ്‌സ്‌ സ്‌കൂളുകളിലും മറ്റും സംവരണം നടപ്പിലാക്കാനുളള ഒരു ബ്രഹത്‌സമരം അങ്ങയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയും ചെയ്യാം. എന്തേയ്‌ അടിവയറിൽ നിന്നും ഒരാന്തല്‌ വന്നോ? ങാ… ആരാന്റെ അമ്മയ്‌ക്ക്‌ പ്രാന്തു വരുമ്പോൾ നല്ല രസമാ സ്വന്തം തളളയ്‌ക്ക്‌ വരുമ്പോഴാണ്‌ വിഷമം.

Generated from archived content: news1_june28_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English