മുഖ്യമന്ത്രി അടക്കമുളളവർ സാമുദായിക നേതാക്കളെ വീട്ടിൽ ചെന്നു കാണുന്നതിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് നടത്തിയ പരാമർശത്തെ എസ്.എൻ.ഡി.പി യോഗം സെക്രട്ടറി വെളളാപ്പളളി നടേശൻ ശക്തമായി വിമർശിച്ചു. ഇതു സംബന്ധിച്ച കോൺഗ്രസിന്റെ നിലപാട് കെ.പി.സി.സി അധ്യക്ഷൻ രമേശ് ചെന്നിത്തല വ്യക്തമാക്കണമെന്നും വെളളാപ്പളളി ആവശ്യപ്പെട്ടു. പ്രഗത്ഭനായ ധനമന്ത്രിയെന്ന് മുഖ്യമന്ത്രി തന്നെ സർട്ടിഫിക്കറ്റ് നല്‌കിയ വക്കം പുരുഷോത്തമനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ നടത്തിയ വിമർശനത്തിലും വെളളാപ്പളളി പ്രതിഷേധം രേഖപ്പെടുത്തി.
മറുപുറംഃ രാഷ്‌ട്രീയക്കാർ സാമുദായിക നേതാക്കളെ കാണുന്ന കാര്യത്തിൽ വെളളാപ്പളളിസാറിന് എന്ത് അഭിപ്രായവും പറയാം. എന്നാൽ മുഖ്യമന്ത്രി നല്‌കിയ സ്വഭാവ സർട്ടിഫിക്കറ്റിന്റെ പേരിൽ വക്കം മന്ത്രിയെ അങ്ങ് മേലോട്ടു കയറ്റിവച്ചത് അത്ര ശരിയായില്ല. അഹോമുഖം അഹോസ്വരം എന്ന് പരസ്പരം പറയുന്നവരാണ് ഇരുവരും…. ആ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ യൂത്ത് കോൺഗ്രസിന്റെ നേരെ കുതിര കയറേണ്ട നടേശൻ മുതലാളി…. പിന്നെ ഇതൊക്കെ കോൺഗ്രസിന്റെ കുടുംബക്കാര്യമല്ലേ…. വക്കം സ്വസമുദായ ജന്മമായതുകൊണ്ടുമാത്രം ഇത്രയും ഇടപെടൽ വേണമോ സാറേ…
Generated from archived content: news1_june28_05.html
Click this button or press Ctrl+G to toggle between Malayalam and English