കണ്‌ഠരര്‌ മോഹനര്‌ വേദമന്ത്രങ്ങൾ അറിയാത്ത തന്ത്രി

ശബരിമല ക്ഷേത്രത്തിൽ രണ്ടുതവണ തന്ത്രിയായിരുന്ന കണ്‌ഠരര്‌ മോഹനർക്ക്‌ വേദമന്ത്രങ്ങളും സംസ്‌കൃതവും അറിയില്ലെന്ന്‌ വ്യക്തമായി. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ക്രമക്കേടുകൾ അന്വേഷിക്കുന്ന ജസ്‌റ്റിസ്‌ കെ.എസ്‌. പരിപൂർണ്ണൻ കമ്മീഷനു മുന്നിലാണ്‌ മുൻമന്ത്രി തന്റെ പോരായ്മകൾ വിശദീകരിച്ചത്‌. ഭാഗ്യസൂക്തം അറിയാത്ത മുൻതന്ത്രി എങ്ങിനെയാണ്‌ ഗണപതിഹോമവും അയ്യപ്പപൂജയും നടത്തിയതെന്ന്‌ കമ്മീഷൻ അത്ഭുതപ്പെട്ടു. സംസ്‌കൃതവും വേദവും അറിയാത്ത മോഹനര്‌ മേൽശാന്തി നിയമനത്തിന്‌ മാർക്കിടാൻ ഉണ്ടായിരുന്നു.

മറുപുറം ഃ തന്ത്രികൾക്ക്‌ സർവ്വ അധികാരങ്ങളും തലയിലേറ്റിക്കൊടുക്കണമെന്ന്‌ വാദിച്ച ചില മാന്യന്മാർ ഇവിടെ എവിടെയോ ഉണ്ടായിരുന്നല്ലോ. ഈ വക തന്ത്രിമാരാണ്‌ ഭഗവൽസേവ നടത്തുന്നതെങ്കിൽ ദൈവങ്ങള്‌ ഏഴുകടലും കടന്ന്‌ ഏതെങ്കിലും ആഫ്രിക്കൻവനാന്തരങ്ങളിൽ ഒളിച്ചിരിക്കേണ്ടിവരും. ഇതിലും ഭേദം നമ്മുടെ ദേവസ്വം മന്ത്രിതന്നെ തന്ത്രിപ്പണി ചെയ്യുകയാണ്‌ നല്ലത്‌. ഈ വക തന്ത്രിമാരെ നന്നാക്കുവാൻ രാഹുൽ ഈശ്വർ സ്വന്തം കുടുംബത്തിൽ തന്നെ ഒരു ഹോമം നടത്തുന്നത്‌ നന്നായിരിക്കും. അതിനുശേഷമാകാം സെക്രട്ടറിയേറ്റ്‌പടി.

Generated from archived content: news1_june26_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here