സിനിമാബന്ദിന്റെ ഭാഗമായി ‘നാട്ടുരാജാവ്’ എന്ന സിനിമയുടെ ഷൂട്ടിംഗ് നിർത്തിവയ്‌ക്കില്ലെന്ന് സംവിധായകൻ ഷാജി കൈലാസ് വ്യക്തമാക്കി. മോഹൽലാൽ നായകനാകുന്ന ഈ സിനിമയുടെ ചിത്രീകരണം ബന്ദിനോട് അനുഭാവം പ്രകടിപ്പിച്ച് ഒരു ദിവസം മാത്രമാണ് നിർത്തിവച്ചത്. ചിത്രീകരണം നിർത്തിവച്ചാൽ നിർമ്മാതാവിന് വൻനഷ്‌ടം ഉണ്ടാകുമെന്നും മോഹൻലാലിന്റെ സിനിമ ഓണത്തിന് റിലീസ് ചെയ്യരുതെന്ന് വാശിയുളള ചേംബറിന്റെ നേതാക്കളാണ് സമരത്തിനു പിന്നിലെന്നും ഷാജി കൈലാസ് പറഞ്ഞു.
മറുപുറംഃ- പാഷാണത്തിൽ കൃമി എവിടെയും ഉണ്ടാകുമെന്നത് എത്രയോ വലിയ ലോകസത്യം. എന്തിനാണ് സാറെ വെറുതെ ചൊറിഞ്ഞ് ചൊറിഞ്ഞ് പുണ്ണാക്കല്ലേ….ഷാജിയണ്ണന് എപ്പോഴും ഒരെല്ലു കൂടുതലാ….വെറുതെയാണോ എടുത്താൽ പൊങ്ങാത്ത ഡയലോഗ് കൊടുത്ത് ഒടുവിൽ സുരേഷ്‌ഗോപി ശവത്തിനൊക്കുമെ ജീവിക്കുന്നത്….എല്ലാം പറഞ്ഞുതീർന്നതാണ് സാറെ….വെറുതെയെന്തിനാ മോഹൻലാലിനെയും ചെംബറിനെയും വീണ്ടും ഗോദായിലിറക്കുന്നത്….ഒടുവിൽ ആടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാൻ ശ്രമിച്ച കുറുക്കന്റെ പോലെയാകും ഗതി.
Generated from archived content: news1_june26.html
Click this button or press Ctrl+G to toggle between Malayalam and English