മൂന്നാറിൽ സി.പി.ഐ ഓഫീസ് കയ്യേറ്റഭൂമിയിലല്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവൻ. പാർട്ടി വാങ്ങിയ ഭൂമിയിലാണ് ഓഫീസ് നിലനിൽക്കുന്നത്. മൂന്നാറിൽ ഇതൊഴികെ മറ്റെല്ലാ പാർട്ടികളുടെ ഓഫീസുകളും സർക്കാറിന്റെ ഭൂമിയിലാണ് നിർമ്മിച്ചിരിക്കുന്നതെന്നും വെളിയം പറഞ്ഞു.
മറുപുറം ഃ ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും വിറയ്‌ക്കും. എങ്കിലും ഒരു സംശയം. വി.എസിന്റെ ജെസിബി ആദ്യം കൈവച്ചത് നമ്മുടെ പാർട്ടി ആപ്പീസിന്റെ ബെഞ്ചിലായിപ്പോയല്ലോ. ഇതെന്ത് മറിമായം. എന്തെങ്കിലും ചീയാതെ വെറുതെ നാറ്റമുണ്ടാകില്ലല്ലോ. കേരളത്തിലെ പാർട്ടികളിൽ നല്ല ഇടയനാകാനുള്ള സി.പി.ഐയുടെ കഷ്ടപ്പാട് ഇത്തിരി കഠിനം തന്നെ. മുകളിൽ മാരകേളീ രസങ്ങൾക്കായുള്ള റിസോർട്ടിന് നൽകി അടിയിൽ വിപ്ലവാവേശചർച്ചകൾ നടത്തുന്ന ആ മന്ദിരം തന്നെ ചില ഉത്തരങ്ങൾ തരുന്നുണ്ട്. അത് സർക്കാർ ഭൂമിയിലായാലും സ്വന്തം ഭൂമിയിലായാലും. സ്വന്തം മുഖത്ത് പൗഡറ് പൂശിക്കൊള്ളൂ. വെറുതെ അന്യരുടെ മുഖത്ത് കരിതേക്കുന്നതെന്തിന്.
Generated from archived content: news1_june25_07.html