കെ.പി.സി.സി പ്രസിഡന്റായി ചെന്നിത്തല സ്ഥാനമേറ്റു

ഒട്ടേറെ അനിശ്ചിതത്വങ്ങൾക്ക്‌ ഒടുവിലായി രമേശ്‌ ചെന്നിത്തലയെ കെ.പി.സി.സി പ്രസിഡന്റായി ഹൈക്കമാന്റ്‌ പ്രഖ്യാപിച്ചു. പ്രഖ്യാപനം ഉണ്ടായി ഉടൻതന്നെ ചെന്നിത്തല ചുമതല ഏൽക്കുകയും ചെയ്‌തു. കോൺഗ്രസിൽ ഐക്യം ഊട്ടി ഉറപ്പിക്കുമെന്ന്‌ എ.ഐ.സി.സി ആസ്ഥാനത്ത്‌ നടത്തിയ പത്രസമ്മേളനത്തിൽ രമേശ്‌ ചെന്നിത്തല പറഞ്ഞു.

മറുപുറംഃ ഇനി പീഡനകാലം… ചമ്മട്ടിക്കടിയും തൊഴിയും കൊണ്ടൊരു വിലാപയാത്ര…. എങ്കിലും ഇവിടെ ഇരുന്നയാളുകൾക്ക്‌ പീഡനമേ കിട്ടിയിട്ടുളളൂ. ക്രൂശിതനാകണമെങ്കിൽ മുഖ്യമന്ത്രി കസേരയിൽ തന്നെയിരിക്കണം. ഏതു പുണ്യവാളനെയും പരമനാറിയാക്കുന്ന തിരുസ്ഥാനമാണ്‌ കോൺഗ്രസ്‌ മുഖ്യമന്ത്രി കസേര.

പിന്നെ കോൺഗ്രസിൽ ഐക്യം ഊട്ടി ഉറപ്പിക്കുമെന്നൊക്കെ പറഞ്ഞ്‌ സ്ഥാനമേറ്റയുടൻ വിലകളയല്ലേ…അത്‌ കോഴിക്ക്‌ മുല വരുന്നതുപോലെയാ… എങ്കിലും ആശംസകൾ… രക്ഷിക്കാൻ പറ്റുമോന്ന്‌ ശ്രമിച്ച്‌ നോക്ക്‌….

Generated from archived content: news1_june25_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here