ഭരണരംഗത്തെ അഴിമതിക്കെതിരെ സെക്രട്ടറിയേറ്റിനുമുന്നിൽ ഐ.എഫ്.ഡി.പി പ്രവർത്തകർ അത്തർ തളിച്ച് സമരം നടത്തി. സമരം പാർട്ടി ദേശീയ പ്രസിഡന്റ് പി.സി.തോമസ് എം.പി ഉദ്‌ഘാടനം ചെയ്‌തു. സെക്രട്ടറിയേറ്റ് സമരഗേറ്റിനു മുന്നിലെ പോലീസ് ബാരിക്കേഡിനു മുകളിലേയ്‌ക്ക് പ്രവർത്തകർ എടുത്തുയർത്തിയ തോമസ്, അവിടെനിന്നുകൊണ്ടാണ് അത്തർ തളിച്ച് സമരം ഉദ്‌ഘാടനം ചെയ്തത്.
മറുപുറംഃ തോമസിത്ര മണ്ടനായിപ്പോയല്ലോ…. ഈ അത്തറിന്റെ സുഗന്ധത്തിൽ സെക്രട്ടറിയേറ്റിൽ നിന്നും വരുന്ന അഴിമതിയുടെ ദുർഗന്ധം അന്തരീക്ഷത്തിൽ അലിഞ്ഞില്ലാതെയാകും. അത്തറിനുപകരം ചാണകവെളളവും ഗോമൂത്രവുമായിരുന്നു വേണ്ടിയിരുന്നത്. പിന്നെ ഒരു ഗുണമുണ്ട് തളിച്ചത് അത്തറായതുകൊണ്ട്, അത് തെറിച്ച് കുറച്ചൊക്കെ സ്വന്തം ശരീരത്തിൽ വീണതുകൊണ്ട് ഐ.എഫ്.ഡി.പിക്കാരുടെ ദുർഗന്ധവും ഒരുവിധം ഇല്ലാതെയാകും….
ഇതേതാണ്ട് വിപ്ലവപ്രസ്ഥാനക്കാര് പൂക്കളമത്സരം നടത്തിയതുപോലെയായി.
Generated from archived content: news1_june24_05.html