കെ.പി.സി.സി പുനഃസംഘടനയിൽ ഭാരവാഹികളായി ‘ഐ’ വിഭാഗത്തിൽപ്പെട്ടവർ ആരുമില്ല. കെ.കരുണാകരനും കെ.മുരളീധരനും പി.പി.തങ്കച്ചനും സ്ഥിതം ക്ഷണിതാക്കളിൽപ്പെടുന്നു. ഐ ഗ്രൂപ്പ് നേതാവ് പി.പി.തങ്കച്ചനെ മാറ്റിയാണ് തെന്നല ബാലകൃഷ്‌ണപിളളയെ പ്രസിഡന്റാക്കിയിരിക്കുന്നത്.
ജനങ്ങളെയും ജനവികാരത്തെയും മനസ്സിലാക്കാതെയുളള തീരുമാനമാണ് ഹൈക്കമാന്റിന്റേതെന്നും, ഇതിന്റെ ഫലം അനുഭവിക്കേണ്ടിവരുമെന്നും കെ.കരുണാകരൻ അഭിപ്രായപ്പെട്ടു.
മറുപുറംഃ- ഒന്നു വെറുതെ ഇരിക്കൂ ലീഡറേ…ഇത് ഹൈക്കമാന്റ് നേരത്തെ ചെയ്തിരുന്നെങ്കിൽ ചില്ലറ സീറ്റെങ്കിലും കിട്ടിയേനെ. ജനഹിതം മാനിച്ച് അപ്പാപ്പനും അന്തോണിയും ചേർന്നുണ്ടാക്കിയ ഐക്യം തൃശൂർ പൂരത്തിലെ അമിട്ടുപോലെ എട്ടുനിലയിലല്ലേ പൊട്ടിയത്. പിന്നെയും ചൊറിയുന്നതെന്തിന്നു ധൃതരാഷ്‌ട്രരേ…?
Generated from archived content: news1_june24.html