ദേവസ്വം മന്ത്രി ജി. സുധാകരന്റെ ഓഫീസിലെത്തി ബഹളമുണ്ടാക്കിയ ശബരിമല തന്ത്രി കുടുംബത്തിലെ രാഹുൽ ഈശ്വറിനെ പോലീസ് അറസ്‌റ്റുചെയ്തു. മന്ത്രിയുടെ മനം മാറ്റത്തിനു വേണ്ടി സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന ഹോമത്തിനായി മന്ത്രിയെ ക്ഷണിക്കാൻ ഓഫീസിലെത്തിയ രാഹുൽ ഈശ്വർ സെക്യൂരിറ്റി ജീവനക്കാരുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിൽ നടക്കാനിരുന്ന പ്രതീകാത്മ ഹോമത്തിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. മന്ത്രിയുടെ ഓഫീസിനു പുറത്തിറങ്ങിയ രാഹുൽ ഈശ്വർ മന്ത്രിയുടെ നെയിം ബോർഡിൽ നോക്കി അസഭ്യവാക്കുകൾ പ്രയോഗിച്ചു.
മറുപുറം ഃ ഈ തന്ത്രികുമാരൻ ഒരു പാമ്പുകേസാണെന്നു നേരത്തെ തന്നെ പറഞ്ഞിരുന്നതാണല്ലോ. വിശുദ്ധമായ ഹോമങ്ങൾ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുവാൻ പോയ ഈ മഹാനെ നല്ല വള്ളിച്ചൂരലിനടിച്ച് നേരെയാക്കുകയാണ് ഇല്ലത്തെ കാരണവന്മാർ ചെയ്യേണ്ടത്. ദൈവമേ… ഈ സാധനമൊക്കെയാണോ കുറച്ചുകാലം കഴിഞ്ഞാൽ ശബരിമല തന്ത്രിയാവുക. അത്യാന്താധുനിക തന്ത്രിയായ ഇദ്ദേഹം സന്നിധിയിൽ മാളികപ്പുറത്തമ്മയെ പ്രതിഷ്‌ഠിച്ചേക്കും.
പ്രിയ രാഹുൽ ഈശ്വർ നമുക്ക് പറ്റിയ പണി കിരൺ ടിവിയിൽ വായിട്ടലക്കലുതന്നെയാണ്.
Generated from archived content: news1_june23_07.html