ഇരിങ്ങാലക്കുട പൊറത്തുശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിനുമുമ്പിൽ സ്ഥാപിച്ചിരുന്ന മഹാത്മഗാന്ധിയുടെ പ്രതിമ നാലു ചെറുപ്പക്കാർ മദ്യലഹരിയിൽ തല്ലിത്തകർത്ത് കിണറ്റിലിട്ടു. ഇവരെ പോലീസ് അറസ്‌റ്റു ചെയ്തു. ആടിനെ മോഷ്‌ടിച്ച് കഴുത്തറത്ത് ചോര കുടിച്ചതിനുശേഷം കിണറ്റിലേയ്‌ക്ക് വലിച്ചെറിയുന്ന ശീലവും ഇവർക്കുണ്ടെന്ന് പോലീസ് പറഞ്ഞു.
മറുപുറംഃ ഈ ചെറുപ്പക്കാർ തനി തല്ലിപ്പൊളികളും ദുഷ്‌ടരൂപികളും ആണെങ്കിലും, നാടൊട്ടുക്ക് ഒരുപാട് പ്രതിമകൾ ഉണ്ടായിരുന്നിട്ടും ഗാന്ധിപ്രതിമയെതന്നെ തകർത്തത് ഉചിതമായി. ഈ പ്രതിമകൊണ്ടോ, മഹാത്‌മജിയുടെ ഓർമ്മ കൊണ്ടോ നാട് നന്നാവില്ലെന്ന ഒരു സത്യം വളഞ്ഞവഴിയിലൂടെയെങ്കിലും ഇവർ തുറന്നു കാണിക്കുന്നുണ്ട്. ഗാന്ധിജി ജീവനോടെ തിരിച്ചുവന്നാൽ ആടിന്റെ കഴുത്തറത്ത് ചോര കുടിക്കില്ലെങ്കിലും നാടൊടുക്ക് നടന്ന് സകല ഗാന്ധിപ്രതിമകളും തകർത്തേനെ.
Generated from archived content: news1_june23_05.html