ഗോളിയില്ലാത്ത പോസ്‌റ്റിലാണ് എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് സി.കെ.വിദ്യാസാഗർ ഗോളടിക്കുന്നതെന്ന് യോഗം സെക്രട്ടറി വെളളാപ്പളളി നടേശൻ അഭിപ്രായപ്പെട്ടു. കളിക്കാൻ വിദ്യാസാഗർ ഒറ്റയ്‌ക്കുളളുവെന്നും ടീമും കളിക്കാരും ഗ്രൗണ്ടിലില്ലെന്നും വിദ്യാസാഗർ മനസ്സിലാക്കണമെന്നും വെളളാപ്പളളി പറഞ്ഞു. തനിക്കെതിരെ വിദ്യാസാഗർ നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു വെളളാപ്പളളി.
മറുപുറംഃ- ഗോളിയില്ലെങ്കിലും എതിർപോസ്‌റ്റിലേക്കാണ് ഗോളടിക്കുന്നതെന്ന ആശ്വാസമെങ്കിലും വിദ്യാസാഗറിനുണ്ട്. നമ്മുടെ ചില കാര്യത്തിൽ അടികളെല്ലാം സെൽഫ് ഗോളായാണ് തീരുക. ഇക്കണക്കിനുപോയാൽ എസ്.എൻ.ഡി.പി എന്നതുമാറ്റി കെ.വി.ഡി.പി എന്നാക്കണം… കാട്ടുകളളൻ വീരപ്പൻ ധർമ്മപരിപാലനയോഗം. വെറുതെയെന്തിനാണ് നാരായണഗുരുവിന്റെ പേര് ചീത്തയാക്കുന്നത്?
Generated from archived content: news1_june22.html