ശ്രീ അയ്യപ്പന്റെ വാഹനം പുലിയോ കടുവയോ അല്ലെന്നും കുതിരയായിരുന്നെന്നും ബ്രാഹ്‌മണസഭ. അയ്യപ്പന്റെ വാഹനം കടുവയാണെന്ന കേരളത്തിലെ ഒരു മന്ത്രിയുടെ പ്രസ്താവന വിവാദമായപ്പോഴാണ് ബ്രാഹ്‌മണസഭ ഇങ്ങനെ പ്രതികരിച്ചത്. ശാസ്താക്ഷേത്രങ്ങളിൽ കൊടിമരത്തിനു മുകളിൽ കുതിരയെ പ്രതിഷ്‌ഠിക്കുന്നത് ഇതിനു തെളിവാണെന്നും ബ്രാഹ്‌മണസഭ വ്യക്തമാക്കി.
മറുപുറംഃ പൊന്നു സാറന്മാരേ, വാഹനം എലിയായാലും, പുലിയായാലും, കുതിരയായാലും നടവരവിന് കുഴപ്പമൊന്നുമുണ്ടാവില്ല. അയ്യപ്പൻ തന്നെയാണ് ശാസ്താവെന്ന് ഇനിയും വേണ്ടപോലെ തെളിഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് ഈ ദേവന്റെ വാഹനം കോണ്ടസാ കാറായാലും ലോകത്തിന് കേടൊന്നും സംഭവിക്കില്ല. ഇനിയിപ്പോ വാഹനം കുതിരയാക്കിയാൽ…. സകല അയ്യപ്പൻപാട്ടും, ഭക്തിഗാനക്കാസറ്റുപ്പാട്ടുകളും തിരുത്തിയെഴുതേണ്ടിവരും…. പൊല്ലാപ്പാണ്. ക്ഷമിച്ചുകള ബ്രാഹ്‌മണസഭക്കാരെ… നമുക്കിനി സുനാമിയെപ്പറ്റി ചർച്ചചെയ്യാം….
Generated from archived content: news1_june21_05.html