മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ തിരുവനന്തപുരത്തെ ഫ്ലാറ്റിലേക്ക് താമസം മാറ്റി. കെ.കരുണാകരന്റെ സാന്നിധ്യത്തിലാണ് ഗൃഹപ്രവേശം നടന്നത്. മുരളീധരനോട് അടുപ്പമുളള ‘ഐ’ഗ്രൂപ്പ് നേതാക്കളും എത്തിയിരുന്നു. ചർച്ച നടത്താനും പ്രവർത്തകരെ കാണാനുമുളള ഓഫീസ് എന്ന നിലയിൽ കൂടിയാണ് ഫ്ലാറ്റ് വാടകയ്‌ക്ക് എടുത്തതെന്ന് മുരളീധരൻ പറഞ്ഞു.
മറുപുറംഃ- ‘ചർച്ചയും പ്രവർത്തകരും’ എന്താണ് സംഭവമെന്ന് നാട്ടുകർക്കറിയാം….ചർച്ച ചെയ്യാനെത്തിയ ചില ‘പ്രവർത്തകരെ’ തന്തപ്പടി ഗതിമുട്ടി വീട്ടിൽ നിന്നോടിച്ച വിവരമൊക്കെ അങ്ങാടിയിൽ ‘ലജ്ജാവതിയേ’ എന്ന പാട്ടുപോലെയാണ്.
ഫ്ലാറ്റിനോട് ചേർന്ന് ‘പ്രവർത്തകർക്കു’വേണ്ടി മുണ്ടുരിയൽ, കാറുപൊളിക്കൽ, തെറിയഭിഷേകം എന്നിവ പഠിക്കാനുളള ഒരു അഭ്യാസകേന്ദ്രവും കൂടി തുറക്കാൻ ഉണ്ണിത്താൻ മുറുമുറുത്തു എന്ന് ഒരു വർത്തമാനവും പരക്കുന്നുണ്ട്.
Generated from archived content: news1_june21.html