പെൺവാണിഭത്തിനു കാരണം ചാനലുകളല്ലഃ കെ.കെ. രാജീവ്‌

പെൺവാണിഭത്തിനു കാരണം ചാനലുകളല്ലെന്ന്‌ പ്രശസ്ത സീരിയൽ സംവിധായകൻ കെ.കെ.രാജീവ്‌ അഭിപ്രായപ്പെട്ടു. പെൺവാണിഭം പടരുന്നതിനു കാരണം ടെലിവിഷൻ ചാനലുകളാണെന്ന ജസ്‌റ്റീസ്‌ ഡി.ശ്രീദേവിയുടെ അഭിപ്രായത്തോട്‌ കേരള കൗമുദി ദിനപ്പത്രത്തിലെ ‘പ്രതിധ്വനി’ എന്ന പംക്തിയിലൂടെ പ്രതികരിക്കുകയായിരുന്നു രാജീവ്‌. സീരിയലുകളും ചാനലുകളും നിരോധിച്ചതുകൊണ്ട്‌ സ്‌ത്രീപീഡനങ്ങൾ അവസാനിക്കില്ലെന്നും രാജീവ്‌ പറഞ്ഞു.

മറുപുറംഃ സീരിയൽ നിർമ്മാണത്തിന്റെ പിന്നാമ്പുറക്കഥകൾ നമുക്ക്‌ വിട്ടുകളയാം…. കൃത്യമായ ഉത്തരം എങ്ങും കിട്ടുകില്ല…. അടച്ചാക്ഷേപിക്കുകയല്ല, മറിച്ച്‌ തൊണ്ണൂറു ശതമാനം സീരിയലും അവിഹിതഗർഭത്തിന്‌ അച്‌ഛനെ തേടുന്ന കഥയാണ്‌… ഒരാൾക്ക്‌ നാലു ഭാര്യ…. ഒരുത്തിക്ക്‌ അഞ്ചുഭർത്താവ്‌…ഇങ്ങിനെ പോകുന്നു കഥ….പലപ്പോഴും പല കഥാപാത്രങ്ങൾക്കും ഓർമ്മ നശിക്കുമ്പോൾ ഒരു പങ്കാളി…. ഓർമ്മ തിരിച്ചു കിട്ടിയാൽ മറ്റൊന്ന്‌…. ഇതൊക്കെ കാണുന്ന നമ്മുടെ പിളേളർ, കൊളളാമല്ലോ സെറ്റപ്പ്‌ എന്ന്‌ കരുതുന്നതിൽ തെറ്റില്ലല്ലോ… നടക്കട്ടെ കാര്യങ്ങൾ…

Generated from archived content: news1_june20_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here