ബാബറി മസ്‌ജിദ് തകർക്കപ്പെട്ട 1992 ഡിസംബർ ആറ് തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസമായിരുന്നുവെന്ന് പ്രതിപക്ഷനേതാവും ബി.ജെ.പി അധ്യക്ഷനുമായ എൽ.കെ.അദ്വാനി പറഞ്ഞു. തന്റെ പാക്കിസ്ഥാൻ സന്ദർശനവേളയിൽ പാക് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്വാനി.
മറുപുറംഃ മസ്‌ജിദ് തകർന്നു വീണപ്പോൾ രണ്ടായിരം ഡെസിബൽ ശബ്‌ദത്തിൽ താൻ എണ്ണിപ്പറഞ്ഞു കരഞ്ഞുവെന്നും, ഏഴുനാൾ ജലപാനമില്ലാതെ കഴിഞ്ഞുവെന്നും, ഒടുവിൽ സിമന്റും ചുടുകട്ടയും കൊലേരിയുമായി തകർന്ന മസ്‌ജിദിനെ പുനർനിർമ്മിക്കാൻ ചെന്നുവെന്നും ഒടുവിൽ ഭാര്യയും മകളും പറഞ്ഞതുകാരണം കിടന്നുറങ്ങിയെന്നും പറയാതിരുന്നത് നന്നായി… ആള് മസ്‌ജിദ് തകർത്ത കേസിലെ പ്രതിയായിരുന്നെന്ന കാര്യം പാക്കിസ്ഥാനികൾക്ക് അറിയില്ലെങ്കിലും ഇവിടുത്തെ ജനങ്ങൾക്കറിയാം… തനി മരയോന്ത് തന്നെ… നിറം മാറാൻ ബഹുകേമൻ…. പാക്കിസ്ഥാനിൽ ചെന്നപ്പോൾ തനി ‘പച്ച’യായി… ഇനി ചന്ദ്രക്കല കൂടി മതി.
Generated from archived content: news1_june2.html
Click this button or press Ctrl+G to toggle between Malayalam and English