ഗുരുവായൂർ ക്ഷേത്രത്തിലെ ആചാരാനുഷ്‌ഠാനങ്ങളിൽ മാറ്റം വന്നാൽ ക്ഷേത്ര ചൈതന്യത്തിന് കോട്ടം തട്ടാനിട വന്നേക്കുമെന്ന് ഗുരുവായൂർ ക്ഷേത്രം പാരമ്പര്യ പരിചാരകസമിതി ഉത്‌കണ്‌ഠ രേഖപ്പെടുത്തി. അറിയാത്തത് അശുദ്ധിയാകില്ല എന്നും അറിഞ്ഞാൽ ശുദ്ധി നടത്തണമെന്നും ഇവർ പറഞ്ഞു. ആചാരങ്ങളും അനുഷ്‌ഠാനങ്ങളും വരും തലമുറയ്‌ക്ക് കൈമാറേണ്ടതാണ്. വിശ്വാസികൾക്ക് പ്രവേശിക്കാൻ കോഴിക്കോട് ആര്യസമാജം നൽകുന്ന സർട്ടിഫിക്കറ്റ് മാത്രം മതിയെന്നും പരിചാരകസമിതി പറഞ്ഞു.
മറുപുറം ഃ
ആചാരാനുഷ്‌ഠാനങ്ങൾ മാറിയാൽ ലോപിക്കുന്നത് ക്ഷേത്ര ചൈതന്യമല്ലെന്നും സ്വന്തം ചൈതന്യമാണെന്നും പാരമ്പര്യ പരിചാരകസമിതിക്ക് നല്ല ബോധ്യമുണ്ട്. അറിഞ്ഞില്ലേൽ കുഴപ്പമില്ല, അറിഞ്ഞാൽ അത് പ്രശ്നം. എല്ലാം അറിയുന്ന ഒരാളുടെ മുന്നിൽ വച്ചു തന്നെയാണല്ലോ പരിചാരകസമിതിക്കാർ ഇങ്ങനെ പുലമ്പുന്നത്. പരീക്ഷ പാസ്സാകുമ്പോൾ പലതരം സർട്ടിഫിക്കറ്റുകൾ കൊടുക്കുന്ന ഏർപ്പാട് നടപ്പിലുണ്ട്. വിശ്വാസിയാകുന്നതിന് സർട്ടിഫിക്കറ്റ് നൽകുന്നത് ലോകത്തിൽ ഇവിടെ മാത്രമായിരിക്കും. സ്വന്തം ചൈതന്യം കുറയാതിരിക്കാൻ സകലപരിപാടിയും നോക്കണേ…
സർവ്വലോക രക്ഷകനായ ഗുരുവായൂരപ്പനെ ഒരഹിന്ദു ദർശിച്ചാൽ ചൈതന്യം പോകുമെങ്കിൽ, ഇതെന്തു ദൈവം?
Generated from archived content: news1_june1_07.html