ഇ.പി. ജയരാജന്റെ വീട്ടിൽ 10 ലക്ഷത്തിന്റെ നീന്തൽ കുളം

സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ വീട്ടിൽ ലക്ഷങ്ങൾ ചിലവാക്കി നീന്തൽക്കുളം നിർമ്മിച്ചത്‌ പാർട്ടിയിൽ വിവാദമാകുന്നു. ദേശാഭിമാനി ജനറൽ മാനേജർ കൂടിയായ ജയരാജന്റെ പാപ്പിനിശ്ശേരി ഐക്കലിലെ വീട്ടുമുറ്റത്താണ്‌ പത്തുലക്ഷത്തിലേറെ രൂപ മുടക്കി നീന്തൽക്കുളം നിർമ്മിച്ചിരിക്കുന്നത്‌. മുമ്പ്‌ ലക്ഷങ്ങൾ മുടക്കി ജയരാജൻ വീട്‌ പണിതതും വിവാദമായിരുന്നു. ബ്രാഞ്ച്‌ യോഗങ്ങളിൽ നീന്തൽക്കുളം രൂക്ഷമായി വിമർശിക്കപ്പെട്ടു. വയൽ നികത്തിയാണ്‌ വീട്‌ പണിതതെന്നും ആരോപണം ഉണ്ടായിരുന്നു.

മറുപുറം ഃ

സഖാക്കൾ ആരും ആശ്ചര്യപ്പെടുകയോ ഇതുമൂലം വേവലാതിപ്പെടുകയോ ചെയ്യേണ്ട. വിപ്ലവത്തിനു ശേഷം ജയരാജൻ സഖാവ്‌ ഇത്‌ മുഴുവനുമായി പാർട്ടിക്ക്‌ കൈമാറുന്നതായിരിക്കും. പിന്നെ പുതുതായി വരുന്ന പാർട്ടി മെമ്പർമാർക്കും ഡി.വൈ.എഫ്‌.ഐ. കുഞ്ഞുങ്ങൾക്കും ജ്ഞാനസ്നാനം നടത്താൻ ഈ കുളം തൽക്കാലം വേണമെങ്കിൽ ഉപയോഗിക്കാം. അങ്ങിനെ തുടങ്ങുകയാണെങ്കിൽ പാർട്ടിയിലെ സ്നാപകയോഹന്നാനായി ജയരാജൻ സഖാവിനെ വാഴ്‌ത്താം… അതിന്‌ റോമിന്റെ അനുവാദം വേണ്ട… പി.ബിയുടെ അനുവാദം മതിയാകും. പണ്ട്‌ നടുവൊടിഞ്ഞ കരണാകരൻ ഒരു കുളം കുത്തിയതിന്‌ പറഞ്ഞ തെറിവചനങ്ങൾ നമ്മുടെ നാക്കിൽ നിന്നും മായ്‌ച്ചുകളയാൻ പ്രാർത്ഥിക്കാം….

Generated from archived content: news1_june18_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here