ലത്തീൻ സമുദായത്തിന് കോൺഗ്രസിൽ വിശ്വാസം കുറഞ്ഞുവരികയാണെന്ന് ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം പ്രസ്താവിച്ചു. കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ ജനറൽ അസംബ്ലിയിൽ ഉദ്ഘാടകനായെത്തിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സാക്ഷിനിർത്തിയാണ് സൂസപാക്യം തന്റെ സ്വാഗതപ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞത്. ഇടതുപക്ഷകക്ഷികൾ ലത്തീൻ സമുദായത്തോട് കൂടുതൽ അടുക്കുന്നുവെന്നും, അവർ രണ്ട് സമുദായാംഗങ്ങളെ എം.പിമാരാക്കിയെന്നും സൂസപാക്യം ചൂണ്ടിക്കാട്ടി. മതപരിവർത്തനനിരോധന ബില്ലുകൾക്കെതിരെ പോരാടിയത് ഇടതുപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.
മറുപുറംഃ പാലുകൊടുത്ത കൈക്കുതന്നെയാണ് കൊത്തുന്നത് അല്ലേ, ഉമ്മൻചാണ്ടീ…. മുഖ്യൻ ക്രിസ്ത്യാനി, പ്രധാനമന്ത്രി ക്രിസ്ത്യാനി,… എം.പിമാരിൽ മുമ്പൻ ക്രിസ്ത്യാനി… ഇതൊക്കെ പോരെ ഈ പട്ടക്കാർക്ക്….ആർത്തി പാടില്ല അച്ചന്മാരെ, അക്കരപ്പച്ച കണ്ട് ഇടത്തോട്ട് തിരിഞ്ഞാൽ പട്ടക്കാർക്ക് പണികിട്ടുമേ…. ഇത്തിരി ഉപ്പു കുറഞ്ഞാലും കോൺഗ്രസിന്റെ കഞ്ഞിതന്നെയാ നല്ലത് അല്ലേ ഉമ്മൻചാണ്ടീ….? കാരണം ഇടതിന്റെ കഞ്ഞിയിൽ എപ്പോഴും ഇത്തിരി കീടനാശിനി കാണും… ചിലപ്പോൾ ളോഹ ഊരേണ്ടിവരും….
Generated from archived content: news1_june18_05.html