ജനങ്ങൾക്കുമേൽ പെട്രോളിയം ഉത്‌പ്പന്ന വിലവർദ്ധന എന്ന വലിയ ഭാരം കയറ്റിവച്ചതിലൂടെ ഡി.എം.കെ, കോൺഗ്രസ്, പി.എം.കെ, കമ്യൂണിസ്‌റ്റ് പാർട്ടികൾ എന്നിവർ ഉൾപ്പെടുന്ന അവസരവാദസഖ്യത്തിന്റെ തനിനിറം പുറത്തായിരിക്കുകയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പറഞ്ഞു. വ്യാജ വാഗ്‌ദാനങ്ങൾ നല്‌കിയ ഈ പാർട്ടികൾ അധികാരത്തിലേറിയശേഷം ജനദ്രോഹ നടപടികളാണ്് ഇവർ സ്വീകരിക്കുന്നതെന്ന് ജയലളിത കുറ്റപ്പെടുത്തി.
മറുപുറംഃ- അമ്മച്ചിയുടെ ജനസേവന പരിപാടികളിൽ ആഹ്ലാദചിത്തരായ തമിഴർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, അമ്മച്ചിയെ പുരപ്പുറത്ത് കയറ്റിവച്ചിരിക്കുന്ന ഈ സമയത്തെങ്കിലും വെറുതെ വായിട്ടടിക്കാതിരുന്നുകൂടെ? അഞ്ചുവർഷം ഭരിച്ച് തലതെറിച്ചു പോയ, അമ്മച്ചിയുടെ തിരഞ്ഞെടുപ്പ് കൂട്ടുകാരനായ വാജ്‌പേയ്‌ജിയുടെ പാർട്ടി തിരഞ്ഞെടുപ്പായതിനാൽ ബലം പിടിച്ച് കൂട്ടാതിരുന്ന കൂട്ടലുതന്നെയാ ഇതും….“നല്ല ബുദ്ധി ഉണ്ടാകുവാൻ ത്രാണിയുണ്ടാകണം” എന്ന് കടവുളോട് പ്രാർത്ഥിച്ച് മനസ്സ് ശുദ്ധമാക്ക്.
Generated from archived content: news1_june18.html
Click this button or press Ctrl+G to toggle between Malayalam and English