മന്ത്രി രാജേന്ദ്രൻ മൂന്നാറിൽ – 9000 ഏക്കർ പിടിച്ചെടുത്തു

പ്രത്യേക ദൗത്യസംഘത്തെ സി.പി.ഐ അട്ടിമറിച്ചെന്ന ആക്ഷേപത്തിനിടെ റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്റെ നേതൃത്വത്തിൽ ഒൻപതിനായിരം ഏക്കർ ഭൂമി തിരിച്ചെടുത്തു. സംഘത്തലവൻ കെ. സുരേഷ്‌കുമാറിന്റെ അഭാവത്തിലാണ്‌ കാന്തല്ലൂർ കീഴാത്തൂർ വില്ലേജിലെ ചന്ദ്രമണ്ഡലം പ്രദേശത്തെ സ്ഥലമാണ്‌ ഏറ്റെടുത്തത്‌. സംഘത്തിന്റെ ആത്മവീര്യം വീണ്ടെടുക്കാനും പ്രവർത്തനം ഊർജിതപ്പെടുത്താനുമാണ്‌ താൻ മൂന്നാറിൽ ക്യാമ്പ്‌ ചെയ്യുന്നതെന്ന്‌ മന്ത്രി വിശദീകരിച്ചു.

മറുപുറം ഃ

ഒടുവിൽ ആളും കോളുമടങ്ങിയപ്പോൾ സൈന്യാധിപൻ യുദ്ധത്തിനിറങ്ങിയതു പോലെയായിത്‌.

ഒരു നാടൻ കഥയുണ്ട്‌ ഃ- നെല്ലു വിതച്ചത്‌ കോഴിയമ്മ, വളമിട്ടത്‌ കോഴിയമ്മ, കള പറിച്ചത്‌ കോഴിയമ്മ, കൊയ്‌തെടുത്തത്‌ കോഴിയമ്മ, നെല്ലു കുത്തിയത്‌ കോഴിയമ്മ, അപ്പം ചുട്ടതും കോഴിയമ്മ…. അപ്പം തിന്നതോ പാണ്ടൻ പൂച്ച.

മനയ്‌ക്കലെ പാറുക്കുട്ടിമാർ ഇനിയും ഗർഭം ധരിക്കും…

Generated from archived content: news1_june16_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here