വി.എസിനെ പണ്ട്‌ മർദ്ദിച്ചതിന്‌ പോലീസ്‌ മാപ്പു പറഞ്ഞു

ചെറുപ്പകാലത്ത്‌ വിപ്ലവ പ്രസ്ഥാനത്തിൽ പ്രവർത്തിച്ച മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദനെ തങ്ങളുടെ മുൻതലമുറക്കാർ ഭീകരമായി മർദ്ദിച്ചതിന്‌ പോലീസ്‌ അസോസിയേഷൻ മാപ്പു പറഞ്ഞു. പോലീസ്‌ അസോസിയേഷൻ സമ്മേളനത്തിന്റെ സ്വാഗതപ്രസംഗത്തിൽ പ്രസിഡന്റ്‌ കെ.ഭാസ്‌കരനാണ്‌ മാപ്പപേക്ഷിച്ചത്‌. പോലീസ്‌ അസോസിയേഷന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നതിനോടൊപ്പം ഇത്തരം പ്രവൃത്തികൾ പോലീസുകാർ ആവർത്തിക്കില്ലെന്ന്‌ ഉറപ്പുനല്‌കണമെന്ന്‌ വി.എസ്‌. പ്രസംഗത്തിൽ പറഞ്ഞു.

മറുപുറംഃ പോലീസിന്റെ വാക്ക്‌ പഴയ ചാക്ക്‌ എന്ന സത്യം ഓർത്താൽ വി.എസിന്‌ കൊളളാം. അധികാരം പോയാൽ പിറ്റേദിവസം തുടങ്ങി ഇവന്മാർ നമ്മുടെ പിളേളരെ ആട്ടിയിട്ടടിക്കാൻ തുടങ്ങും. മുൻതലമുറയെക്കുറിച്ചു പറയാൻ പോലീസെന്താ എബ്രാഹാമിന്റെ വംശാവലി പോലെയാണോ? കാലം മാറുന്നതിനനുസരിച്ച്‌ കോലം മാറുന്ന പോലീസ്‌ പണ്ട്‌ നടന്നതിന്‌ മാപ്പു പറഞ്ഞിട്ട്‌ ഒരു കാര്യവുമില്ല. ഒത്തു കിട്ടിയാൽ അടി നടത്താൻ ഒരു മുടക്കവും വരുത്താത്തവരാണ്‌ കേരളാപോലീസ്‌.

എന്നാലും ഭാസ്‌കരൻസാറേ… ഇതേതാണ്ട്‌ കാർന്നോരുടെ കാലിൽ മനഃപൂർവ്വം ചവിട്ടിയിട്ട്‌ തൊട്ടു നമസ്‌കരിച്ചതുപോലായി.

Generated from archived content: news1_june16_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here