കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങളുടെയും, ശാസ്‌ത്രജ്ഞരുടേയും കാലാവസ്ഥ പ്രവചനങ്ങൾ തെറ്റുന്നു. ജൂൺ പത്തിന് മൺസൂൺ ആരംഭിക്കുമെന്ന് പ്രവചിച്ചപ്പോൾ ജൂൺ അഞ്ചിനാണ് മൺസൂൺ ആരംഭിച്ചത്. ഇക്കുറി മൺസൂൺ തുടങ്ങിയാൽ കനത്ത മഴ ലഭിക്കുമെന്ന് പറഞ്ഞവർക്ക്, മഴ ദുർബലമായതുകണ്ട് കാരണങ്ങൾ വിശദീകരിക്കാൻ പറ്റാതായിരിക്കുകയാണ്. എന്നാൽ അന്തരീക്ഷത്തിലെ നേരിയ വ്യതിയാനങ്ങൾ പോലും കാലാവസ്ഥയിൽ മാറ്റമുണ്ടാക്കുമെന്ന് ചില വിദഗ്‌ദ്ധർ സൂചിപ്പിച്ചു.
മറുപുറംഃ നമുക്കിനി പഴമയിലേക്ക് പോകാം…. നല്ലയിനം മാക്രികളെ പിടിച്ച് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിനു മുന്നിൽ കെട്ടിയിടാം… അവ അലറിക്കരഞ്ഞാൽ മഴ കനക്കുമെന്നും ഒതുക്കി കരഞ്ഞാൽ അങ്ങിങ്ങു മഴയെന്നും നിജപ്പെടുത്താം. ശാസ്‌ത്രം വളരുംതോറും നമ്മുടെ കാലാവസ്ഥ പ്രവാചകർ പടവലങ്ങപോലെയാണല്ലോ വളരുന്നത്.
Generated from archived content: news1_june16.html
Click this button or press Ctrl+G to toggle between Malayalam and English