രാഹുൽ ഈശ്വർ തന്നോടു മാപ്പു പറഞ്ഞ് ഡി.വൈ.എഫ്.ഐയുടെ കൊടി പിടിക്കണമെന്ന് ദേവസ്വം മന്ത്രി ജി. സുധാകരൻ. തനിക്കു സമചിത്തത വരുത്താൻ സെക്രട്ടറിയേറ്റിൽ പൂജ നടത്തണമെന്ന് പറഞ്ഞ ബ്രാഹ്‌മണസഭാംഗം രാഹുൽ ഈശ്വറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ‘നവോത്ഥാനവും രണ്ടാം ഗുരുവായൂർ സത്യാഗ്രഹവും’ എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മറുപുറം ഃ മന്ത്രി സുധാകരാ… ഇത് സാധനം വേറെയാണ്. ഏതാണ്ട് നമ്മളെപ്പോലെ തന്നെ. ഈ പാമ്പ് പിണഞ്ഞാൽ പിണഞ്ഞതുതന്നെ. അതായത് ഇത് കടിക്കണമെങ്കിൽ മാളത്തിൽ കയ്യിടണമെന്നില്ല. ഓടിവന്നു കടിക്കുന്ന ഇനമാണ്. വെറുതെ ഈ ബലൂണിനെ ഊതി വീർപ്പിച്ചു വലുതാക്കല്ലേ. അത് അതിന്റെ വഴിക്ക് ഇഴഞ്ഞുപൊയ്‌ക്കൊള്ളട്ടേ…
എങ്കിലും ശിക്ഷയായി പറഞ്ഞത് ഇത്തിരി കടുത്തുപോയി…. ഡി.വൈ.എഫ്.ഐയുടെ കൊടിയൊക്കെ പിടിക്കാൻ പറഞ്ഞാൽ… അത്രയും വേണ്ടായിരുന്നു. കാരണം വർഷത്തിലൊരിക്കൽ യൂത്ത് ബ്രിഗേഡുപോലെയുള്ള വാർഷിക കലാപരിപാടിയും ആശാന്മാരെ കണ്ടുപഠിച്ച ഗ്രൂപ്പു മഹാമഹ സമ്മേളനങ്ങളുമല്ലേ നമ്മുടെ പിള്ളേരുടെ അജണ്ടയിൽ ഉള്ളത്. പാവം ഈശ്വരൻ ബാക്കി സമയം വെറുതെ ഇരിക്കേണ്ടിവരും.
Generated from archived content: news1_june14_07.html