ക്ഷേത്രപ്രവേശനം – മുഖ്യമന്ത്രി മുന്നിട്ടിറങ്ങണം

എല്ലാ വിശ്വാസികൾക്കും ക്ഷേത്രത്തിൽ കയറാൻ അവസരമൊരുക്കിക്കൊണ്ട്‌ നിയമനിർമ്മാണം നടത്താൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന്‌ എസ്‌.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്‌.എൻ.ഡി.പി. യോഗം ഇത്തരം ആചാരങ്ങൾക്കെതിരെ പോരാടിയിട്ടുണ്ടെന്നും ഇനിയും ആ പോരാട്ടം തുടരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മറുപുറം ഃ

മന്ത്രി ജി. സുധാകരന്റെ മനം മാറ്റാൻ യാഗം നടത്തിയവരാണ്‌ ഇവിടെ ക്ഷേത്രം ഭരിക്കുന്നവർ. ഇനി മുഖ്യമന്ത്രിയല്ല, സാക്ഷാൽ ഒടേ തമ്പുരാനായ ദൈവം പോലും വന്നുപറഞ്ഞാൽ യാഗം നടത്തി പുള്ളിയെവരെ കാഞ്ഞിരത്തിൽ ആണിയടിച്ചിരുത്തും. അതിനൊക്കെ പറ്റിയ ആൾ നടേശൻ ആശാൻ തന്നെയാണ്‌. കുറച്ച്‌ അന്യമതസ്ഥരേയും നായാടി മുതൽ നമ്പൂതിരി വരെയുള്ളവരെ അണിനിരത്തി ഒരു ഗുരുവായൂർ പ്രവേശനയാത്ര സംഘടിപ്പിക്കൂ…. നല്ലൊരു അവസരമാണ്‌, ഒരു സഹോദരൻ അയ്യപ്പൻ ആകാനുള്ള സകല സാധ്യതകളും കാണുന്നുണ്ട്‌.

Generated from archived content: news1_june12_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here