പി.എസ്‌.സി. ഓഫീസിൽ ചീട്ടുകളി

തിരുവനന്തപുരത്തെ പി.എസ്‌.സി. ഓഫീസിൽ ജീവനക്കാർ സമയം കളയാൻ ചീട്ടുകളി ശീലമാക്കിയിരിക്കുന്നു. ഓഫീസിന്റെ കാർ ഷെഡ്‌ഡിൽ ഉച്ചഭക്ഷണ സമയത്താണ്‌ ചീട്ടുകളി സാധാരണയായി നടക്കുന്നത്‌. ചിലപ്പോൾ മറ്റു ചില സമയങ്ങളിലും കളി അരങ്ങേറാറുണ്ട്‌.

മറുപുറംഃ ഏതാണ്ട്‌ മുച്ചീട്ടുകളിപോലെ കേരളഭരണം മുന്നേറുമ്പോൾ ഉദ്യോഗസ്ഥവൃന്ദം കുറച്ചുനേരം ‘റമ്മി’ കളിച്ചാലും തെറ്റില്ല. മുന്നൂറ്‌ കോടി കേന്ദ്രം അനുവദിച്ചിട്ട്‌ വെറും അമ്പതുകോടി ചിലവാക്കി റിക്കാഡിട്ട കേരള സർക്കാരിന്‌ ഇതിലും നല്ല ഉദ്യോഗസ്ഥരെ എവിടെ കിട്ടും. ഈ ചീട്ടുകളിക്കാർക്കായി ചില്ലറ ധനസഹായവും കൂടി ഏർപ്പെടുത്തിയാൽ അത്രയും നന്ന്‌. ഭരണം കൊണ്ട്‌ അവർക്കെങ്കിലും ആശ്വാസമാകട്ടെ; ഏതായാലും ജനത്തിന്റെ കാര്യം പോക്കാ..

Generated from archived content: news1_june1.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here