‘അമ്മ’ തിരഞ്ഞെടുപ്പ്‌; ഔദ്യോഗിക പാനലിന്‌ വിജയം

മലയാള ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന്‌ വിജയം. എതിർപാനലിൽ നിന്ന്‌ രണ്ടുപേർ വിജയിച്ചു.

ഔദ്യോഗിക പാനലിൽ നിന്നും വിജയിച്ച ഇന്നസെന്റ്‌ പ്രസിഡന്റായും മോഹൻലാൽ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച കെ.ബി. ഗണേഷ്‌കുമാർ, മണിയൻപിളള രാജു എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

നെടുമുടി വേണു, ഗണേഷ്‌ കുമാർ എന്നിവർ വൈസ്‌ പ്രസിഡന്റുമാരായും, ഇടവേള ബാബു, ടി.പി. മാധവൻ എന്നിവർ ജോഃസെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു. ജഗദീഷ്‌ ട്രഷററായി തുടരും. എക്‌സിക്യൂട്ടിവിലെ ഏക വനിതാ പ്രതിനിധി സുകുമാരിയാണ്‌.

പോൾ ചെയ്ത 171 വോട്ടിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത്‌ ഇടവേള ബാബു(140)വിനാണ്‌. മോഹൻലാൽ രണ്ടാമനായി.

അമ്മ ഭാരവാഹികൾ ഒറ്റക്കെട്ടായി നിലകൊളളുമെന്ന്‌ തിരഞ്ഞെടുപ്പിനുശേഷം ഏകകണ്‌ഠമായി പറഞ്ഞു. എക്സിക്യൂട്ടീവ്‌ കമ്മറ്റി അംഗങ്ങൾഃ സുകുമാരി, സിദ്ധിക്ക്‌, നെടുമുടി വേണു, മുകേഷ്‌, മണിയൻപിളള രാജു, കെ.ബി.ഗണേഷ്‌ കുമാർ, മോഹൻലാൽ, മാമുക്കോയ, ടി.പി.മാധവൻ, കലാഭവൻ മണി, ജഗദീഷ്‌, ഇന്നസെന്റ്‌, ഹരിശ്രീ അശോകൻ, ഇടവേള ബാബു, ദിലീപ്‌, ബിജുമേനോൻ, ബൈജു.

Generated from archived content: news1_jun30.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here