വീഡിയോ ക്യാമറ സ്ഥാപിക്കേണ്ടത്‌ പഞ്ചനക്ഷത്ര ഹോട്ടലുകളിൽഃ മുരളീധരൻ

സ്വന്തം ഓഫീസിനുപകരം പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ്‌ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വീഡിയോ ക്യാമറകൾ സ്ഥാപിക്കേണ്ടതെന്ന്‌ നാഷണൽ കോൺഗ്രസ്‌ (ഇന്ദിര) പ്രസിഡന്റ്‌ കെ.മുരളീധരൻ പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിൽ 140-ൽ കുറഞ്ഞത്‌ 98 സീറ്റ്‌ എൻ.സി.ഐ നേടുമെന്നും മുരളീധരൻ അവകാശപ്പെട്ടു. എം.എൽ.എ സ്ഥാനം രാജിവച്ച ഡി.സുഗതൻ, ശോഭനാജോർജ്‌ എന്നിവർക്ക്‌ ആലപ്പുഴയിൽ നല്‌കിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

മറുപുറംഃ തലമറന്ന്‌ എണ്ണ തേയ്‌ക്കല്ലേ മുരളീധരാ… കാസറ്റുകൾ പേടിസ്വപ്‌നമായിരുന്ന ഒരു കാലം പണ്ട്‌ മുരളീധരന്‌ ഉണ്ടായിരുന്നുവെന്ന്‌ ചില മുതിർന്ന കോൺഗ്രസ്‌ നേതാക്കൾ തന്നെ വിവരിച്ചിട്ടുണ്ടെന്ന്‌ കമ്പിയില്ലാകമ്പി പരന്നിരുന്നു. ചെവിക്കു ചെവി, കണ്ണിനു കണ്ണ്‌ എന്നപോലെ കാസറ്റിനു ബദൽ കാസറ്റെന്ന പ്രാകൃതമായ യുദ്ധത്തിലേയ്‌ക്കാണോ താങ്കളുടെ പോക്ക്‌… കാസറ്റു പിടിക്കാൻവണ്ണമുളള പരിപാടികളൊന്നും ഉമ്മൻചാണ്ടി ചെയ്യുമെന്ന്‌ തോന്നുന്നില്ല….

സീറ്റിന്റെ എണ്ണം 98 എന്നത്‌ ഇത്തിരി കുറഞ്ഞുപോയില്ലേ എന്നൊരു സംശയം… അഹങ്കാരം ഇത്രയും വേണമോ മുരളീധരാ…

Generated from archived content: news1_july9_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here