കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രതിഷേധദിനം ആചരിക്കാൻ തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിളള പറഞ്ഞു. ഈ ബജറ്റോടെ മലയാളി എടുക്കാച്ചരക്കായും കേരളം പാഴ്‌സംസ്ഥാനമായും മാറിയെന്നും ശ്രീധരൻപിളള പറഞ്ഞു.
മറുപുറംഃ- ഇതെന്താ ശ്രീധരൻപിളേള അപ്പന്റെ കല്യാണത്തിന് അച്ചാറ് വിളമ്പുംപോലെ പെരുമാറുന്നത്?…കഴിഞ്ഞ അഞ്ചുകൊല്ലം കൊണ്ട് കേരളത്തെ സ്വർഗ്ഗമാക്കി മാറ്റുകയായിരുന്നോ എൻ.ഡി.എ സർക്കാർ? പുതിയ സർക്കാർ അധികാരത്തിൽ കയറിയ അന്നു തുടങ്ങിയതാണല്ലോ നിങ്ങൾക്കീ കുശുമ്പ്…ഇല്ലാത്ത ‘തിളക്കം’ ഊതിവീർപ്പിച്ച് ഒടുവിൽ തിരഞ്ഞെടുപ്പിൽ ‘മുട്ട’യിട്ടതിന്റെ തർക്കം ഇപ്പോഴും താങ്കളുടെ പാർട്ടിയിൽ തീർന്നിട്ടില്ല…അതാദ്യം തീർക്കൂ….എന്നിട്ടുമതി അയലത്തെ പെണ്ണിന്റെ മാല സ്വർണ്ണം പൂശിയതാണോ എന്ന് അന്വേഷിക്കാൻ… അസൂയയ്‌ക്കും കഷണ്ടിക്കും മരുന്നില്ല പിളേള….വേണമെങ്കിൽ സി.കെ.പത്മനാഭനോട് ചോദിച്ചു നോക്കൂ….
Generated from archived content: news1_july9.html