ഗതാഗതവകുപ്പുമന്ത്രി ബാലകൃഷ്ണപിളള യുഡിഎഫിൽ ഒറ്റപ്പെടുന്നു. നിയമസഭയിൽ കോൺഗ്രസിന് പുറമെ മുസ്ലീംലീഗ്, കേരള കോൺഗ്രസ് മാണിഗ്രൂപ്പ് എന്നീ കക്ഷികളും പിളളയെ ബഹിഷ്‌കരിക്കുന്ന നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. പിളളയുടെ ഗതാഗതവകുപ്പിനെക്കുറിച്ച് ജേക്കബ് ഗ്രൂപ്പിലെ ജോണിനെല്ലൂരും ജെ.എസ്.എസ് അംഗം രാജൻ ബാബുവും മാത്രമാണ് ഭരണപക്ഷത്ത് നിന്നും സംസാരിച്ചത്.
മറുപുറംഃ- പിളളയെ അങ്ങിനെ തളളയ്‌ക്കും വേണ്ടാതായി….കൊട്ടാരക്കരയിലെ മാടമ്പി ഇപ്പോൾ പൊട്ടക്കിണറ്റിലെ തവളയായി….മകൻ ചെക്കൻ ‘ആനവണ്ടി’യെ നല്ലപോലെ ഉരുട്ടി നടന്നതാ…ചെക്കനേം കുഴീച്ചാടിച്ച് അപ്പൻ വിലസിയപ്പോൾ, പൊട്ടനെ ചെട്ടി ചതിച്ചപ്പോൾ ചെട്ടിയെ ദൈവം ചതിച്ചു എന്നു പറഞ്ഞതുപോലായി….
Generated from archived content: news1_july8.html