പാമോയിൽ കേസ്‌ തുടരാൻ ഹൈക്കോടതി ഉത്തരവ്‌

കെ. കരുണാകരൻ ഒന്നാം പ്രതിയായ പാമോയിൽ ഇറക്കുമതി കേസ്‌ പിൻവലിക്കാനുള്ള മുൻ യു.ഡി.എഫ്‌ സർക്കാരിന്റെ തീരുമാനം ഇടതു മുന്നണി സർക്കാർ റദ്ദാക്കിയത്‌ രാഷ്ര്ടീയ പ്രേരിതമായിട്ടല്ലെന്ന്‌ ഹൈക്കോടതി. സർക്കാർ തീരുമാനം ശരിവച്ച കോടതി വിചാരണ തുടരാൻ ഉത്തരവിട്ടു. ഒരു സർക്കാരിന്റെ കാലത്തെടുത്ത അഴിമതിക്കേസ്‌ മറ്റൊരു സർക്കാരിന്‌ റദ്ദാക്കാൻ കഴിയില്ലെന്ന്‌ സുപ്രീം കോടതിയുടെ ഉത്തരവ്‌ നിലവിലുണ്ട്‌.

മറുപുറം ഃ റദ്ദു ചെയ്തും നീട്ടിവെച്ചും കാലം ഇത്രയും കഴിഞ്ഞു. മൂത്രമൊഴിക്കാൻ ഒരു പട്ടിപോലും വീടിന്റെ മുന്നിൽ വന്ന്‌ എത്തി നോക്കുന്നില്ല. കൈയിലുണ്ടായ കാശാണെങ്കിൽ റാലിയും പിന്നെ റാലിയ്‌ക്കുവന്നവർക്ക്‌ കൂലിയുമായി തീർന്നുപോയി. ഒടുക്കം വൃദ്ധസദനം എന്നപോലെ എൻ.സി.പി വരാന്തയിലാണ്‌ കിടപ്പ്‌. വർഷത്തിൽ ഒന്നോ രണ്ടോ തവണ ചാനലുകളിൽ തലകാണിക്കാനുള്ള അവസരം പത്രക്കാർ നൽകുന്നുണ്ട്‌. അത്ര മാത്രം… ഇനിയും അപരാധിക്കണമോ ഈ കിളവനെ. കുടിച്ചുതീർത്ത പാമോയിൽ അന്തിക്രിസ്തുവിനെപ്പോലെ ഗോതമ്പുണ്ടയായി അവസാനകാലത്ത്‌ അവതരിക്കുമോ..

Generated from archived content: news1_july7_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here