കേന്ദ്രസർക്കാരിനുളള പിന്തുണ പിൻവലിക്കുമെന്ന് ഡി.എം.കെ നേതാവ് കരുണാനിധിയുടെ ഭീഷണിയെ തുടർന്ന് നാൽകൊ, നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷൻ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പനയിൽനിന്നും കേന്ദ്രസർക്കാർ പിൻമാറി. ലോക്‌സഭയിൽ 16 അംഗങ്ങൾ മാത്രമാണ് ഡി.എം.കെക്ക് ഉളളത്. 60 എം.പിമാരുളള ഇടതുപക്ഷത്തിന് കഴിയാതിരുന്നതാണ് ഇവർ നേടിയത്.
മറുപുറംഃ ഇതാണ് പ്രാദേശിക പാർട്ടികൾക്കുളള ഗുണം. ഇടതുകക്ഷികൾക്കാണേൽ, പലർക്കും പോളിറ്റ് ബ്യൂറോ കൂടണം. ബംഗാളിലും കേരളത്തിലും ത്രിപുരയിലും പഞ്ചാബിലും പിന്നെ അല്ലറചില്ലറ സ്ഥലങ്ങളിലും വേറെ വേറെ യോഗം കൂടണം. ഒടുവിൽ മാഡത്തിന്റെ സ്‌നേഹപൂർവ്വമായ നിർബന്ധത്തിന് വഴങ്ങി മിണ്ടാതെയിരിക്കണം….. പക്ഷെ തമിഴന് ഒരൊറ്റ പൊട്ടിക്കലേയുളളൂ… ഒന്നുകിൽ കളരിക്ക് പുറത്ത്, അല്ലേൽ ആശാന്റെ നെഞ്ചത്ത്.
Generated from archived content: news1_july7_06.html