അയോദ്ധ്യയിലെ ബാബറിമസ്‌ജിദ് തകർത്ത കേസിൽ ബി.ജെ.പി പ്രസിഡന്റ് എൽ.കെ.അദ്വാനിയെ വിചാരണ ചെയ്യാൻ അഹമ്മദാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു. റായ്‌ബേലിയിലെ സി.ബി.ഐ സ്പെഷൽ കോടതി അദ്വാനിയെ കുറ്റവിമുക്തനാക്കിയ വിധി റദാക്കികൊണ്ടാണ് ഹൈക്കോടതി ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
മറുപുറംഃ അദ്വാനിജീ പാക്കിസ്ഥാനിൽ ചെന്ന് ബാബറി മസ്‌ജിദ് തകർന്നതിന്റെ വേദന മുഴുവൻ ഇറക്കിവെച്ച്, അവരുടെ കൈയ്യടിയും വാങ്ങി പുണ്യാളച്ചനായി ഇന്ത്യയിൽ വന്നിറങ്ങിയത് വെറുതെയായല്ലോ ശ്രീരാമാ…
ദൈവങ്ങളിപ്പോൾ പണ്ടത്തെപ്പോലെയല്ല. എന്തു കുറ്റം ചെയ്‌താലും ശിക്ഷ അടുത്ത തലമുറയ്‌ക്ക് അല്ല കൊടുക്കുന്നത്. ദൈവസന്നിധിയിൽ കമ്പ്യൂട്ടറൈസേഷൻ വന്നതുകൊണ്ടാകണം അപ്പപ്പോൾ തന്നെ നല്ല അടികൊടുക്കുന്നുണ്ട്.
Generated from archived content: news1_july7_05.html