തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. ചെന്നൈയിൽ നിന്നും പ്രത്യേക വിമാനത്തിലാണ് ജയലളിത കൊച്ചിയിലെത്തിയത്. തന്റെ സന്ദർശനത്തെ തുടർന്ന് ഭക്തജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്ന് ജയലളിത നിർദ്ദേശിച്ചിട്ടുണ്ട്. ക്ഷേത്രദർശനത്തിനു വേണ്ടിമാത്രമാണ് ജയലളിത കേരളം സന്ദർശിക്കുന്നത്.
മറുപുറംഃ- ഈയിടെയായി ഗുരുവായൂരപ്പന് നല്ല കോളാണ്… കരുണാകരനും ജയലളിതയുമൊക്കെയായി നാട്ടുകാർക്ക് കണ്ണിൽ പിടിക്കാത്ത സകല സാധനങ്ങളും ഗുരുവായൂരിലെത്തുന്നുണ്ട്…അല്പസ്വല്പം തട്ടിപ്പും കളവും ഗുണ്ടായിസവും ‘കണ്ണന്റെ’ കയ്യിലുളളതുകൊണ്ട് ഇവരെയൊക്കെ സഹിക്കുന്നു… അല്ലെങ്കിൽ ‘കണ്ണൻ’ ചോറ്റാനിക്കര അമ്മയുടെ അടുത്തുപോയി തുളളിയേനെ….
Generated from archived content: news1_july7.html