മൂന്നാറിൽ മുഖ്യമന്ത്രി തിരിച്ചു പിടിച്ചുവെന്ന് അവകാശപ്പെട്ട ഭൂമി വനംവകുപ്പിന്റേതാണെന്ന് റവന്യൂമന്ത്രി കെ.പി. രാജേന്ദ്രൻ പറഞ്ഞപ്പോൾ, ടി ഭൂമി ടാറ്റാ കൈവശം വച്ചിരുന്നതാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അവകാശപ്പെട്ടു. നിയമസഭയിലാണ് രാജേന്ദ്രൻ പ്രസ്താവന നടത്തിയത്. ഇതിനു മറുപടി എന്നവണ്ണമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. എന്നാൽ ഭൂമി വനം വകുപ്പിന് കൈമാറിയിട്ടില്ലെന്ന് ഹൈറേഞ്ച് ഫോറസ്‌റ്റ് കൺസർവേറ്റർ ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർക്ക് അയച്ച കത്തിൽ വ്യക്തമാണ്.
മറുപുറം ഃ പണ്ട് ‘ചൈന ചൈനയുടേതെന്നും ഇന്ത്യ ഇന്ത്യയുടേതെന്നും അവകാശപ്പെടുന്ന ഭൂമി’ എന്ന് പറഞ്ഞതുപോലെ ‘വനം വകുപ്പ് വനം വകുപ്പിന്റേതെന്നും മുഖ്യൻ ടാറ്റയുടേതെന്നും പറയുന്ന ഭൂമി’ എന്ന് പറയാൻ ഒരു ഇ.എം.എസിന്റെ കുറവ് കാണുന്നുണ്ട്. ഏതായാലും അങ്കം മുറുകിയ സ്ഥിതിക്ക് ഇരു ചേകവന്മാരും അടുത്തതായി ഏതടവ് എടുക്കുമെന്ന് നോക്കാം. തുള്ളി തുള്ളി രാജേന്ദ്രൻ മന്ത്രിയുടെ കസേരക്കാല് ഒടിയുമോ എന്നാണ് സംശയം. ടാറ്റയെ തൊടുമ്പോൾ ചില പൊള്ളലൊക്കെ ഉള്ളതുപോലെ ജനത്തിന് ഒരു സംശയം.
Generated from archived content: news1_july6_07.html