മാർട്ടിനോട്‌ സർക്കാർ നന്ദികാട്ടി ഃ ഉമ്മൻചാണ്ടി; മാർട്ടിനെ രാജാവാക്കിയത്‌ ഉമ്മൻചാണ്ടി ഃ കൊടിയേരി

പാലക്കാട്‌ അന്യസംസ്ഥാന ലോട്ടറി ഓഫീസിലേക്ക്‌ മാർച്ചു നടത്തിയ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകരെ മർദ്ദിച്ചത്‌ ദേശാഭിമാനിക്ക്‌ രണ്ടുകോടി നൽകിയ സാന്റിയാഗോ മാർട്ടിനോടുള്ള സർക്കാരിന്റെ നന്ദി പ്രകടനമാണെന്ന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മൻചാണ്ടി ആരോപിച്ചു. സാന്റിയാഗോ മാർട്ടിനെ ലോട്ടറി രാജാവാക്കിയത്‌ ഉമ്മൻചാണ്ടിയാണെന്ന്‌ കൊടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. നിയമസഭയിൽ വച്ചായിരുന്നു ഇരുവരും ഏറ്റുമുട്ടിയത്‌.

മറുപുറം ഃ സാന്റിയാഗോ മാർട്ടിൻ എന്ന സംഭവം കഴിഞ്ഞ ഒരു കൊല്ലം കൊണ്ട്‌ ഉണ്ടായതല്ലല്ലോ. കുയിലും സിംങ്കവും, ഭൂട്ടാൻ-സിക്കിം ഡാറ്റായുമെല്ലാം കാലം കുറെയായില്ലേ കേരളത്തിൽ കിടന്ന്‌ കറങ്ങാൻ തുടങ്ങിയിട്ട്‌. മാർട്ടിനെതിരെ കർശന നടപടിക്കുമുതിർന്ന മുൻ ലോട്ടറി ഡയറക്ടർ കെ. സുരേഷ്‌കുമാറിനെ രായ്‌ക്കുരാമാനം പറപറപ്പിച്ചത്‌ മുൻ യു.ഡി.എഫ്‌ സർക്കാരായിരുന്നില്ലേ. കാശ്‌ ആർക്കും പുളിക്കില്ലെന്ന്‌ വ്യക്തമായി. നിങ്ങളുടെ തമ്മിൽ തല്ല്‌ ഗംഭീരമാക്കൂ… എങ്കിലല്ലേ കാര്യങ്ങളൊക്കെ വേണ്ടപോലെ പുറത്താകൂ… പാവം മാർട്ടിൻ, ഇവന്മാരെ വിശ്വസിച്ച്‌ കാശിറക്കിയതിനു പകരം പത്ത്‌ വാഴവെച്ചാൽ മതിയായിരുന്നു…

Generated from archived content: news1_july5_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here